അനധികൃത ക്വാറി ഖനനം; താമരശ്ശേരി രൂപതക്ക് പിഴ
താമരശ്ശേരി രൂപത ബിഷപ്പിനും പള്ളി വികാരിക്കുമാണ് പിഴ ചുമത്തിയത്
അനധികൃത ക്വാറി ഖനനത്തിൽ താമരശ്ശേരി രൂപതക്ക് പിഴ. താമരശ്ശേരി രൂപത ബിഷപ്പിനും പള്ളി വികാരിക്കുമാണ് പിഴ ചുമത്തിയത്. ഏപ്രിൽ 30നകം പിഴ അടക്കണം. ജില്ലാ ജിയോളജിസ്റ്റാണ് പിഴ ചുമത്തിയത്. ഹൈക്കോടതി നിർദ്ദേശപ്രകാരമാണ് നടപടി. കൂടരഞ്ഞി വില്ലേജിലെ പുഷ്പഗിരി പള്ളിക്ക് കീഴിലാണ് ക്വാറി പ്രവർത്തിച്ചത്.
23,53013 യാണ് പിഴയടക്കേണ്ടത്. ലിറ്റിൽ ഫ്ലവര്‍ പള്ളിക്ക് കീഴിലുള്ള പ്രദേശത്ത് നിന്ന് 2002 - 2010 വരെയാണ് അനധികൃത ഖനനം നടന്നത്. രേഖകളിലുള്ളതിന് പുറമെ ഈ പ്രദേശത്ത് നിന്ന് ധാരാളം പാറപൊട്ടിച്ചിട്ടുണ്ടെന്നാണ് കണ്ടെത്തല്‍. ഖനന അടിക്ക് 43 രൂപ വച്ചാണ് പിഴയടക്കേണ്ടത്.
Illegal quarrying; Thamarassery diocese
Next Story
Adjust Story Font
16