Quantcast

''വേണ്ട ചികിത്സ നൽകിയാലും ചിലപ്പോൾ രോഗിയുടെ ജീവൻ രക്ഷിക്കാനാകില്ല''; പാലക്കാട്ട് പ്രസവത്തെ തുടർന്ന് യുവതിയും കുഞ്ഞും മരിച്ച സംഭവത്തിൽ ഡോക്ടർമാരെ പിന്തുണച്ച് ഐ.എം.എ

കുഞ്ഞ് മരിച്ചെന്ന് ബന്ധുക്കളെ അറിയിക്കുകയും കാണിച്ചുകൊടുക്കുകയും ചെയ്തിരുന്നു. എന്നാൽ, ബന്ധുക്കളുടെ അനുമതിയില്ലാതെ കുഞ്ഞിനെ മറവ് ചെയ്തതായി പരാതി ഉയർന്നിട്ടുണ്ട്

MediaOne Logo

Web Desk

  • Updated:

    2022-07-05 01:21:32.0

Published:

5 July 2022 1:20 AM GMT

വേണ്ട ചികിത്സ നൽകിയാലും ചിലപ്പോൾ രോഗിയുടെ ജീവൻ രക്ഷിക്കാനാകില്ല; പാലക്കാട്ട് പ്രസവത്തെ തുടർന്ന് യുവതിയും കുഞ്ഞും മരിച്ച സംഭവത്തിൽ ഡോക്ടർമാരെ പിന്തുണച്ച് ഐ.എം.എ
X

പാലക്കാട്: തങ്കം ആശുപത്രിയിൽ പ്രസവത്തെ തുടര്‍ന്നുള്ള അമ്മയുടെയും കുഞ്ഞിന്റെയും മരണത്തിൽ ഡോക്ടർമാരെ പിന്തുണച്ച് ഐ.എം.എ. കാര്യക്ഷമമായ ചികിത്സ നൽകിയാലും ചിലപ്പോൾ രോഗിയുടെ ജീവൻ രക്ഷിക്കാൻ കഴിയില്ല. ഇതിനെ ചികിത്സാപിഴവായി ചിത്രീകരിക്കുന്നത് ശരിയല്ലെന്നും ഈ സാഹചര്യം സമൂഹം മനസ്സിലാക്കണമെന്നും ഐ.എം.എ പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.

അതേസമയം അമ്മയുടെയും കുഞ്ഞിന്റെയും മരണം സംബന്ധിച്ച് ആശുപത്രി അധികൃതർ ഇതുവരെ പ്രതികരിച്ചിട്ടില്ല. ഇന്ന് രാവിലെ 11ന് ആശുപത്രി മാനേജ്‌മെന്റ് പാലക്കാട് പ്രസ് ക്ലബ്ബിൽ വാർത്താസമ്മേളനം വിളിച്ചിട്ടുണ്ട്. ഇതിൽ സംഭവത്തിന്റെ വിശദാംശങ്ങൾ മാനേജ്‌മെന്റ് വെളിപ്പെടുത്തുമെന്നാണ് കരുതുന്നത്.

ജൂൺ 29നാണ് പ്രസവത്തിനു പിന്നാലെ തത്തമംഗലം സ്വദേശി ഐശ്വര്യ(23)യുടെ കുഞ്ഞ് മരിച്ചത്. ഇന്നലെ ഐശ്വര്യയും മരിച്ചു. തുടർന്നാണ് ചികിത്സാപിഴവ് കാണിച്ച് ബന്ധുക്കൾ പൊലീസിൽ പരാതി നൽകിയത്. കുഞ്ഞ് മരിച്ചെന്ന് ബന്ധുക്കളെ അറിയിക്കുകയും കാണിച്ചുകൊടുക്കുകയും ചെയ്തിരുന്നു. എന്നാൽ, ബന്ധുക്കളുടെ അനുമതിയില്ലാതെ കുഞ്ഞിനെ മറവ് ചെയ്തതായി പരാതി ഉയർന്നിട്ടുണ്ട്. ബന്ധുക്കളുടെ പരാതിയിൽ പൊലീസിന്റെ നേതൃത്വത്തിൽ മൃതദേഹം പുറത്തെടുത്ത് ജില്ലാ ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടം നടത്തി ഇതിനിടയായിരുന്നു അമ്മയുടെ മരണം.

ആശുപത്രിയിലും കുടുംബത്തിന്റെ നേതൃത്വത്തിൽ വലിയ പ്രതിഷേധം നടന്നിരുന്നു. കുടുംബത്തിന്റെ പരാതിയിൽ ചികിത്സാപിഴവിന് ഡോക്ടർ ഉൾപ്പെടെയുള്ളവർക്കെതിരെ കേസെടുത്തിട്ടുണ്ട്.

Summary: "Even if proper treatment is given, sometimes the patient's life cannot be saved"; IMA supported the doctors in the case of the death of the woman and her newborn baby after giving birth in Thankam hospital in Palakkad

TAGS :

Next Story