'വിമാനനിരക്ക് വർധനവിൽ അടിയന്തരമായി ഇടപെടണം'; പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രിയുടെ കത്ത്
വർധിച്ച വിമാനനിരക്ക് പ്രവാസികൾക്ക് വലിയ ബാധ്യതയാണെന്ന് മുഖ്യമന്ത്രി കത്തിൽ ചൂണ്ടിക്കാട്ടി
തിരുവനന്തപുരം: വിമാനനിരക്ക് വർധനവില്‍ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ചു. വിമാനനിരക്ക് പ്രവാസികൾക്ക് വലിയ ബാധ്യതയാണെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. നിരക്ക് വർധന കേരളത്തിന്റെ ടൂറിസം രംഗത്ത് തിരിച്ചടിയാണെന്നും മുഖ്യമന്ത്രി കത്തില്‍ പറയുന്നു.
വിമാനക്കമ്പനികള്‍ പെരുന്നാള്‍ കാലത്ത് ഗള്‍ഫില്‍ നിന്ന് കേരളത്തിലേക്കുള്ള ടിക്കറ്റ് നിരക്ക് അഞ്ചിരട്ടിയോളം വര്‍ധിപ്പിച്ചിരുന്നു. വിമാനടിക്കറ്റിന് മാത്രം ലക്ഷങ്ങള്‍ മുടക്കേണ്ട സ്ഥിതിയാണ് ഇതോടെ പ്രവാസികള്ക്കുണ്ടായത്.
Next Story
Adjust Story Font
16