Quantcast

ഉമാ തോമസിന്റെ ആരോഗ്യനിലയിൽ പുരോഗതി

സെഡേഷനും വെന്റിലേറ്റർ സപ്പോർട്ടും കുറച്ചുവരികയാണെന്ന് ഉമാ തോമസിന്റെ ഫേസ്ബുക്ക് പേജിൽ അഡ്മിൻ അറിയിച്ചു.

MediaOne Logo

Web Desk

  • Published:

    1 Jan 2025 4:32 AM GMT

uma thomas_health
X

കൊച്ചി: ഉമാ തോമസ് എംഎൽഎയുടെ ആരോഗ്യനിലയിൽ പുരോഗതി. സെഡേഷനും വെന്റിലേറ്റർ സപ്പോർട്ടും കുറച്ചുവരികയാണ്. ഇന്നലെ കൈകാലുകൾ മാത്രമാണ് ചലിപ്പിച്ചിരുന്നത്. ഇന്ന് ശരീരം ചലിപ്പിച്ചെന്നും ഉമാ തോമസിന്റെ ഫേസ്ബുക്ക് പേജിൽ അഡ്മിൻ പോസ്റ്റ് ചെയ്തു.

കലൂർ സ്റ്റേഡിയത്തിൽ നൃത്ത പരിപാടിയുടെ ഉദ്ഘാടനത്തിനായി തയ്യാറാക്കിയ വേദിയിൽനിന്ന വീണാണ് ഉമാ തോമസിന് ഗുരുതര പരിക്കേറ്റത്. തലക്കും ശ്വാസകോശത്തിലും പരിക്കേറ്റ ഉമാ തോമസ് രണ്ട് ദിവസമായി വെന്റിലേറ്ററിലാണ്. പരിപാടിയിലെ സുരക്ഷാ വീഴ്ചയിൽ സംഘാടകർക്കെതിരെ പൊലീസ് കേസെടുത്തിരുന്നു.

TAGS :

Next Story