പതിനെട്ടു കോടിയുടെ മരുന്നിന് കാത്തിരുന്നില്ല; അപൂര്‍വ രോഗം ബാധിച്ച ഇമ്രാന്‍ വിടവാങ്ങി
കഴിഞ്ഞ നാലു മാസമായി മാതൃ ശിശു സംരക്ഷണ കേന്ദ്രത്തിലെ വെന്‍റിലേറ്ററില്‍ കഴിഞ്ഞിരുന്ന കുഞ്ഞ് ഹൃദയസ്തംഭനം മൂലം ഇന്നലെ രാത്രിയോടെയാണ് മരിച്ചത്.
എസ്.എം.എ രോഗം ബാധിച്ച് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലുണ്ടായിരുന്ന കുഞ്ഞ് മരിച്ചു. മലപ്പുറം പെരിന്തൽമണ്ണ സ്വദേശി ആരിഫിന്‍റെ മകൻ ഇമ്രാൻ അഹമ്മദ് ആണ് മരിച്ചത്. മാതൃ ശിശു സംരക്ഷണ കേന്ദ്രത്തിലെ വെൻ്റിലേറ്ററിലായിരുന്നു കഴിഞ്ഞ നാലു മാസമായി കുഞ്ഞ്.
ഹൃദയസ്തംഭനം മൂലം ഇന്നലെ രാത്രിയോടെയായിരുന്നു മരണം. എസ്.എം.എ രോഗത്തിനുള്ള 18 കോടി രൂപയുടെ ചികിത്സയ്ക്കായി സർക്കാർ സഹായം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത് ഇമ്രാന്‍റെ പിതാവ് ആരിഫായിരുന്നു. ഈ പരാതിയിൽ തീരുമാനമാകുംമുമ്പാണ് ഇമ്രാന്‍റെ മരണം.
മങ്കട എം.എൽ.എ മഞ്ഞളാംകുഴി അലിയുടെ നേതൃത്വത്തിൽ കുഞ്ഞിന്‍റെ ചികിത്സയ്ക്കായി ക്രൗഡ് ഫണ്ടിങ് ആരംഭിച്ചിരുന്നു. ഇതിനോടകം 16 കോടിയോളം രൂപയും സമാഹരിച്ചിട്ടുണ്ട്.
Next Story
Adjust Story Font
16