പത്തനംതിട്ടയിൽ മോദിയെ ഇറക്കി പ്രവർത്തകർക്കിടയിലെ എതിർപ്പ് അലിയിക്കാനുള്ള ശ്രമത്തില്‍ ബി.ജെ.പി
സ്ഥാനാർഥി പ്രഖ്യാപനത്തിന് ശേഷം മോദി ആദ്യമായി പങ്കെടുക്കുന്ന പൊതുയോഗമാണ് പത്തനംതിട്ടയിലേത്
നരേന്ദ്ര മോദി
പത്തനംതിട്ട: പത്തനംതിട്ടയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഇറക്കി പ്രവർത്തകർക്കിടയിലെ എതിർപ്പ് അലിയിക്കാനുള്ള ശ്രമത്തിലാണ് ബി.ജെ.പി നേതൃത്വം. അനിൽ ആന്‍റണിയെ സ്ഥാനാർഥിയാക്കിയതിൽ ഇപ്പോഴും പല നേതാക്കൾക്കും പ്രവർത്തകർക്കുമിടയിൽ എതിർപ്പുണ്ട്. മോദി എത്തുന്നതോടെ അത് ഒഴിവാക്കാനാകും എന്ന പ്രതീക്ഷയിലാണ് ബി.ജെ.പിയുള്ളത്. എന്നാൽ മോദി വന്നാലും പത്തനംതിട്ടയിൽ യാതൊരു മാറ്റവും ഉണ്ടാവില്ലെന്ന് എതിർസ്ഥാനാർഥികൾ പറയുന്നു.
സ്ഥാനാർഥി പ്രഖ്യാപനത്തിന് ശേഷം മോദി ആദ്യമായി പങ്കെടുക്കുന്ന പൊതുയോഗമാണ് പത്തനംതിട്ടയിലേത്. ജില്ലയിലെ നേതാക്കൾക്കിടയിൽ നടത്തിയ അഭിപ്രായ സർവേയിൽ ഉയർന്നുവന്ന കെ സുരേന്ദ്രന്‍റെയും പിസി ജോർജിനെയും പേരുകൾ വെട്ടി അനിൽ ആന്‍റണിയെ സ്ഥാനാർത്ഥിയാക്കിയതിൽ ഇപ്പോഴും നേതാക്കൾക്കും പ്രവർത്തകർക്കും ഇടയിൽ വിയോജിപ്പുണ്ട്. അതൃപ്തി പരസ്യമാക്കിയതിന് കർഷക മോർച്ച ജില്ലാ പ്രസിഡന്‍റ് ശ്യം തട്ടയിലിനെ പുറത്താക്കിയതിനാലാണ് പ്രവർത്തകർ വിയോജിപ്പ് പരസ്യമാക്കാത്തത്.
എന്നാൽ അനില്‍ ആൻ്റണിക്കായി മോദി തന്നെ രംഗത്തെത്തുമ്പോൾ ഇത് ഇല്ലാതാവും എന്ന പ്രതീക്ഷയിലാണ് ബി.ജെ.പി നേതൃത്വം. പക്ഷേ നരേന്ദ്ര മോദിയുടെ വരവുകൊണ്ട് പത്തനംതിട്ടയിൽ ഒരു മാറ്റവും ഉണ്ടാകില്ല എന്നാണ് എതിർ സ്ഥാനാർഥികൾ പറയുന്നത്. 15നാണ് മോദി പങ്കെടുക്കുന്ന പൊതുയോഗം പത്തനംതിട്ടയിൽ നടക്കുന്നത്. മോദിയുടെ വരവോടെ പ്രവർത്തകർക്കിടയിലെ അതൃപ്തിയുടെ മഞ്ഞുരുകിയാലും കഴിഞ്ഞതവണ സുരേന്ദ്രൻ ഉണ്ടാക്കിയ വോട്ട് ഷെയർ നിലനിർത്തുക എന്നുള്ളതാണ് അനിൽ ആൻ്റണിക്ക് മുൻപിലുള്ള ഏറ്റവും വലിയ കടമ്പ.
Adjust Story Font
16