ചിന്നക്കനാലിൽ ചക്കക്കൊമ്പന്‍റെ ചവിട്ടേറ്റ് പശുവിന്റെ നടുവൊടിഞ്ഞു; ജനവാസമേഖലയിൽ നിന്നൊഴിയാതെ കാട്ടാനകൾ
നേര്യമംഗലത്ത് ജനവാസ മേഖലയിൽ കാട്ടുപോത്തിറങ്ങി
ഇടുക്കി: ഇടുക്കിയിൽ ജനവാസമേഖലയിൽ നിന്നൊഴിയാതെ കാട്ടാനകൾ.ചിന്നക്കനാലിൽ ചക്കക്കൊമ്പൻ പശുവിനെ ആക്രമിച്ചു. സിങ്ക്കണ്ടം സ്വദേശി സരസമ്മയുടെ പശുവിന്റെ നടുവൊടിഞ്ഞു. ഇന്നലെ വൈകീട്ടാണ് സംഭവം. പരാതി അറിയിച്ചിട്ട് ഇതുവരെയും വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്ത് എത്തിയില്ലെന്നും ആരോപണമുണ്ട്. അതിനിടെ ദേവികുളം ടൗണിൽ ഇന്നലെ രാത്രി പടയപ്പയിറങ്ങി.ആർ ആർ ടി സംഘം ആനയെ നിരീക്ഷിക്കുകയാണ്.
ഇടുക്കി നേര്യമംഗലത്ത് ജനവാസ മേഖലയിൽ കാട്ടുപോത്തിറങ്ങി.കമ്പി ലൈൻ ഭാഗത്ത് ഇന്നലെ വൈകിട്ടാണ് കാട്ടുപോത്ത് ഇറങ്ങിയത്.പുലർച്ചെയോടെ കാട്ടുപോത്ത് കാട് കയറി. എന്നാൽ കാട്ടുപോത്ത് വീണ്ടും ജനവാസ മേഖലയിൽ ഇറങ്ങാൻ സാധ്യതയുണ്ടെന്നും നാട്ടുകാർ പറഞ്ഞു. കഴിഞ്ഞ ദിവസം ഇരുമ്പ് പാലം പടിക്കപ്പിലും കാട്ടുപോത്ത് എത്തിയിരുന്നു.
Next Story
Adjust Story Font
16