കേരളത്തിൽ ബിജെപിയും - സിപിഐഎം തമ്മിലാണ് കൂട്ടുകെട്ട്: കെ സി വേണുഗോപാൽ
കോൺഗ്രസ് -സിപിഎം ധാരണ പ്രകാരമാണ് കെ വി തോമസ് സെമിനാർ വേദിയിൽ എത്തിയതെന്ന കെ. സുരേന്ദ്രന്ദ്രന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു കെ.സി വേണുഗോപാൽ.
ആലപ്പുഴ:കേരളത്തിൽ ബിജെപിയും സിപിഐഎമ്മും തമ്മിലാണ് കൂട്ട്‌കെട്ടെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ. അതിന്റെ ഭാഗമായ വ്യക്തിയാണ് കെ സുരേന്ദ്രനെന്നും കെ.സി വേണുഗോപാൽ പറഞ്ഞു. കോൺഗ്രസ് -സിപിഎം ധാരണ പ്രകാരമാണ് കെ വി തോമസ് സെമിനാർ വേദിയിൽ എത്തിയതെന്ന കെ. സുരേന്ദ്രന്ദ്രന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു കെ.സി വേണുഗോപാൽ.
കെ വി തോമസിനെതിരായുള്ള നടപടി അടച്ചക്ക സമിതിക്ക് മുന്നിലുള്ള വിഷയമാണ്. കൃത്യമായ തീരുമാനം സമിതി കൈക്കൊള്ളും. സിപിഐഎം കോൺഗ്രസിനെ തകർക്കാൻ ശ്രമിക്കുന്നു. പാർട്ടി കോൺഗ്രസിൽ ഇതായിരുന്നു പ്രധാന ചർച്ച വിഷയം. കോൺഗ്രസിൽ തർക്കങ്ങൾ ഇല്ല. മെമ്പർഷിപ്പ് കാമ്പെയിൻ ശക്തമായി മുന്നോട്ട് കൊണ്ടുപോകാൻ നിർദേശം നൽകിയിട്ടുണ്ടെന്നും കെസി വേണുഗോപാൽ പറഞ്ഞു.
അതേസമയം, പാർട്ടിയുടെ വിലക്ക് ലംഘിച്ച് സി.പി.എം പാര്‍ട്ടി കോണ്‍ഗ്രസിനോടനുബന്ധിച്ച് നടന്ന സെമിനാറില്‍ പങ്കെടുത്തതിന് കെ.വി തോമസിനെതിരെ ഉടൻ അച്ചടക്ക നടപടിയില്ല. കാരണം കാണിക്കൽ നോട്ടീസ് നൽകാനാണ് എ.ഐ.സി.സി തീരുമാനം. രണ്ട് ആഴ്ചയ്ക്കകം വിശദീകരണം നൽകണം. അതേസമയം, താൻ കുറ്റം ചെയ്തിട്ടില്ലെന്നും നോട്ടീസിന് മറുപടി നൽകുമെന്നും കെ.വി തോമസ് മീഡിയവണിനോട് പ്രതികരിച്ചു.
ഇന്ന് ഡൽഹിയിൽ ചേർന്ന എ.ഐ.സി.സി അച്ചടക്ക സമിതി യോഗത്തിനുശേഷം താരിഖ് അൻവറാണ് തീരുമാനം പ്രഖ്യാപിച്ചത്. രണ്ടര മണിക്കൂറാണ് യോഗം നീണ്ടുനിന്നത്. എ.ഐ.സി.സി ഭരണഘടനാ പ്രകാരമാണ് നടപടിയെന്നാണ് വിശദീകരണം. ഒരാൾക്കെതിരെ കുറ്റം ചെയ്‌തെന്ന ആരോപണമുണ്ടായാലും സംസ്ഥാന നേതൃത്വത്തിന്റെ ശിപാർശാ കത്ത് ലഭിച്ചാലും സ്വാഭാവിക നീതി നിഷേധിക്കരുതെന്ന് ഭരണഘടനാ തത്വമുണ്ട്. ഇത് പരിഗണിച്ചാണ് കാരണം കാണിക്കൽ നോട്ടീസ് നൽകാൻ തീരുമാനമായത്. മറുപടി അച്ചടക്ക സമിതി ചർച്ച ചെയ്ത് നടപടി തീരുമാനിക്കും.
Adjust Story Font
16