മലപ്പുറം വടശ്ശേരിയിൽ റോഡിലെ വെളളക്കെട്ടിൽ ഓട്ടോ മറിഞ്ഞ് ഡ്രൈവർ മരിച്ചു
ഓട്ടോ ഡ്രൈവറായ മണിമൂളി സ്വദേശി യുനുസാണ് മരിച്ചത്
മലപ്പുറം: മലപ്പുറം വടശ്ശേരിയിൽ റോഡിലെ വെളളക്കെട്ടിൽ ഓട്ടോ മറിഞ്ഞ് ഡ്രൈവർ മരിച്ചു. ഓട്ടോ ഡ്രൈവറായ മണിമൂളി സ്വദേശി യുനുസാണ് മരിച്ചത്. ഓട്ടോയിലുണ്ടായിരുന്ന യാത്രക്കാർക്ക് നിസാരമായ പരിക്കുകളാണുള്ളത്. ഇവരെ സമീപത്തുള്ളത്തുള്ള ആശുപ്പത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.
അരീക്കോട് നിന്ന് എടവണ്ണയിലേക്ക് പോകുന്ന റോഡിലാണ് സംഭവം. സമീപകാലത്താണ് ഈ റോഡിന്റെ നവീകരണ പ്രവൃത്തികൾ നടന്നത്. നിർമാണത്തിലുള്ള അശാസ്ത്രീയതയാണ് വെള്ളക്കെട്ട് രുപപെടാൻ കാരണമായത്. ഏതായാലും നിർമാണത്തിലുണ്ടായ അശാസ്ത്രീയത പരിഹരിക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.
Next Story
Adjust Story Font
16