Quantcast

പാലക്കാട് അകത്തേത്തറയിൽ വീണ്ടും പുലിയിറങ്ങി

നായയെ വിട്ട് ഒഴിഞ്ഞുമാറിപ്പോയത് പന്നിയല്ല പുലിയാണെന്ന് തെരുവുവിളക്കിന്റെ വെളിച്ചത്തിൽ കണ്ടു

MediaOne Logo

Web Desk

  • Updated:

    2022-01-18 03:37:36.0

Published:

18 Jan 2022 3:36 AM GMT

പാലക്കാട് അകത്തേത്തറയിൽ വീണ്ടും പുലിയിറങ്ങി
X

പാലക്കാട് അകത്തേത്തറയിൽ വീണ്ടും പുലിയിറങ്ങി. മേലേ ചെറാട് ഭാഗത്താണ് പുലിയെത്തിയത്. മേലേ ചെറാട് തെക്കേപരിയത്ത് രാധാകൃഷ്ണന്റെ എന്നയാളുടെ വളർത്തു നായയെ ആക്രമിച്ചു.

രാത്രി വൈകി വീട്ടിലെത്തിയ രാധാകൃഷ്ണന്റെ മകൻ ശ്യാം വീട്ടുമുറ്റത്തു നിൽക്കുമ്പോഴാണ് പുലി നായയെ ആക്രമിക്കുന്ന ശബ്ദം കേട്ടത്. നായയെ ആക്രമിക്കുന്നത് കാട്ടുപന്നിയായിരിക്കാമെന്ന് കരുതി ശ്യാം കല്ലെടുത്ത് എറിയുകയായിരുന്നു.

നായയെ വിട്ട് ഒഴിഞ്ഞുമാറിപ്പോയത് പന്നിയല്ല പുലിയാണെന്ന് തെരുവുവിളക്കിന്റെ വെളിച്ചത്തിൽ വ്യക്തമായി കണ്ടെന്ന് ശ്യാം പറഞ്ഞു. ഒരാഴ്ചമുമ്പ് പുലിക്കുഞ്ഞുങ്ങളെ കണ്ടെത്തിയ ഉമ്മിനി ഉൾപ്പെടുന്ന പഞ്ചായത്താണ് അകത്തേത്തറ. വനപാലകർ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ നീരീക്ഷണം ശക്തമാക്കി.

ണ്ടു

TAGS :

Next Story