'സംസ്ഥാനത്ത് ഭരണപാർട്ടി തന്നെ പൊലീസും കോടതിയുമായി മാറുന്നു'; പ്രതിപക്ഷം നിയമസഭയിൽ നിന്ന് ഇറങ്ങിപ്പോയി
കുട്ടനാട് എംഎൽഎ തോമസ് എം തോമസിന്‍റെ പരാതി പോലും പൊലീസ് അവഗണിച്ചുവെന്ന് പ്രതിപക്ഷം
തിരുവനന്തപുരം: സംസ്ഥാനത്ത് ഭരണപാർട്ടി തന്നെ പൊലീസും കോടതിയുമായി മാറുന്നുവെന്നാരോപിച്ച് പ്രതിപക്ഷം നിയമസഭയിൽ നിന്ന് ഇറങ്ങിപ്പോയി. മുൻ സി.പി.എമ്മിന്റെ ജോർജ് എം തോമസിനെതിരെയുള്ള പരാതി പൊലീസ് മുക്കി, വിരോധമുള്ളവർക്കെതിരെ കേസെടുക്കുകയാണ് പൊലീസ് ചെയ്യുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ കുറ്റപ്പെടുത്തി.
കുട്ടനാട് എം.എൽ.എ തോമസ് എം തോമസിന്‍റെ പരാതി പോലും പൊലീസ് അവഗണിച്ചുവെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി. കുറ്റക്കാർക്കെതിരെ മുഖം നോക്കാതെ നടപടിയെടുക്കുമെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ മറുപടി നൽകി. പൊലീസിനെതിരെ തനിക്ക് പരാതിയില്ലെന്ന് തോമസ് കെ തോമസും പറഞ്ഞു.
സ്വന്തം പാർട്ടിക്കാർ തന്നെ കൊലപ്പെടുത്താൻ ശ്രമിക്കുന്നുവെന്ന കാട്ടി കുട്ടനാട് എംഎൽഎ ആയ തോമസ് കെ തോമസ് നൽകിയ പരാതിയാണ് പ്രതിപക്ഷം അടിയന്തര പ്രമേയമായി നിയമസഭയിൽ ഉന്നയിച്ചത് . തോമസ് കെ തോമസ് നിരവധി പരാതി നൽകിയിട്ടും പൊലീസ് അവഗണിച്ചുവെന്ന് അടിയന്തര പ്രമേയത്തിന് അവതരണാനുമതി തേടിയ എം വിൻസന്‍റ് ആരോപിച്ചു.
പൊലീസിനെ കുറിച്ചുള്ള മുഖ്യമന്ത്രിയുടെ പരാമർശത്തെ പ്രതിപക്ഷനേതാവ് പരിഹസിച്ചു. അടിയന്തരപ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതോടെ പ്രതിപക്ഷം സഭയിൽ നിന്നിറങ്ങിപ്പോയി.
Adjust Story Font
16