Quantcast

തൊടുപുഴയിൽ മയക്കുമരുന്ന് കേസില്‍ പ്രതിയെന്ന് സംശയിച്ച് പിടികൂടിയത് നിരപരാധിയെ

വെങ്ങല്ലൂർ സ്വദേശി ബാസിതിനെയാണ് എക്സൈസ് ഉദ്യോഗസ്ഥർ പിടികൂടിയത്

MediaOne Logo

Web Desk

  • Published:

    9 Nov 2021 1:20 AM GMT

തൊടുപുഴയിൽ മയക്കുമരുന്ന് കേസില്‍ പ്രതിയെന്ന് സംശയിച്ച് പിടികൂടിയത് നിരപരാധിയെ
X

ഇടുക്കി തൊടുപുഴയിൽ മയക്കുമരുന്ന് കേസില്‍ പ്രതിയെന്ന് സംശയിച്ച് പിടികൂടിയത് നിരപരാധിയെ. വെങ്ങല്ലൂർ സ്വദേശി ബാസിതിനെയാണ് എക്സൈസ് ഉദ്യോഗസ്ഥർ പിടികൂടിയത്. യുവാവിനെ മർദിച്ചുവെന്ന പരാതിയില്‍ മൂന്ന് എക്സൈസ് ഉദ്യോഗസ്ഥർക്കെതിരെ കേസെടുത്തു.

വെള്ളിയാഴ്ച ഉച്ചയ്ക്കാണ് സംഭവം. മയക്കുമരുന്ന് കേസിലെ പ്രതി നൽകിയ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ കൂട്ടുപ്രതിയായ ബാസിത് എന്നയാളെ പിടികൂടാനെത്തിയതായിരുന്നു എക്സൈസ് സംഘം. എന്നാല്‍ പിടികൂടിയത് മറ്റൊരു ബാസിതിനെ. ഇരുപത്തിമൂന്നുകാരനായ ബാസിതിനെ ഉദ്യോഗസ്ഥർ മർദിച്ചു. കൈവിലങ്ങുവെച്ച് സ്റ്റേഷനിലേക്ക് വലിച്ചിഴച്ചുകൊണ്ടുപോകാന്‍ ശ്രമിച്ചു. നാട്ടുകാർ ബഹളം വെച്ച് പ്രതിഷേധിച്ചതോടെ എക്സൈസ് സംഘം പിന്‍വാങ്ങി. പരിക്കേറ്റ യുവാവ് ചികിത്സ തേടി. മർദിച്ച ഉദ്യോഗസ്ഥർക്കെതിരെ പരാതിയും നല്‍കി.

അഞ്ച് ഉദ്യോഗസ്ഥർക്കെതിരെയാണ് പരാതി. തൊടുപുഴ എക്സൈസ് ഇന്‍സ്പെക്ടർ ഉള്‍പ്പെടെ മൂന്ന് പേർക്കെതിരെയാണ് നിലവില്‍ കേസെടുത്തത്.. നാട്ടുകാരാണ് പ്രശ്നമുണ്ടാക്കിയതെന്നാണ് എക്സൈസിന്‍റെ വിശദീകരണം. കൃത്യനിർവഹണം തടസപ്പെടുത്തിയെന്ന എക്സൈസിന്‍റെ പരാതിയില്‍ കണ്ടാലറിയാവുന്ന 20 നാട്ടുകാർക്കെതിരെയും കേസുണ്ട്.



TAGS :

Next Story