പരസ്യപ്രചാരണം അവസാനിക്കാൻ അഞ്ച് ദിവസം മാത്രം; തൃക്കാക്കരയിൽ ഇറങ്ങിക്കളിച്ച് മുന്നണികൾ
മുഖ്യമന്ത്രി പിണറായി വിജയൻ വീണ്ടും കളത്തിലിറങ്ങിയതോടെ എൽഡിഎഫ് ക്യാമ്പ് ആവേശത്തിലാണ്
തൃക്കാക്കരയിൽ പരസ്യപ്രചാരണം അവസാനിക്കാൻ ഇനി അഞ്ച് ദിവസം മാത്രം ശേഷിക്കേ ഇറങ്ങിക്കളിച്ച് വിവിധ മുന്നണികൾ. മുഖ്യമന്ത്രി പിണറായി വിജയൻ വീണ്ടും കളത്തിലിറങ്ങിയതോടെ എൽഡിഎഫ് ക്യാമ്പ് ആവേശത്തിലാണ്. യുഡിഎഫും ബിജെപിയും പ്രചാരണം ശക്തമാക്കിയിട്ടുണ്ട്.
പരസ്യപ്രചാരണം അവസാനിക്കാൻ ദിവസങ്ങൾ മാത്രം ബാക്കിയുള്ളപ്പോൾ വോട്ടുറപ്പിക്കാൻ നേതാക്കളുടെയും അണികളുടെയും നെട്ടോട്ടമാണ് നടക്കുന്നത്. അതിരാവിലെ മുതൽ വീടുകളും കടകളും കയറിയിറങ്ങിയാണ് പ്രചാരണം. വൈകിട്ടാകുമ്പോഴേക്കും വാഹനപ്രചാരണത്തിലേക്ക് വഴി മാറും. എൽഡിഎഫ് മൂന്നാംഘട്ട പര്യടനം തുടങ്ങി. മുഖ്യമന്ത്രി കൂടി എത്തിയതോടെ അണികൾ ആവേശത്തിലാണ്. വെണ്ണലയിലാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ ഇന്നത്തെ റാലിയും പൊതുയോഗവും നടന്നത്. ഇനി മൂന്ന് ദിവസം കൂടി മുഖ്യമന്ത്രി പ്രചാരണരംഗത്തുണ്ട്. രാവിലെ ഏഴരക്ക് ഇടത് സ്ഥാനാർഥി ജോ ജോസഫ് ഇടപ്പള്ളിയിൽ നിന്ന് പ്രചാരണം തുടങ്ങും.
യുഡിഎഫ് സ്ഥാനാർഥി ഉമാ തോമസ് ഇന്ന് പൂർണമായും വെണ്ണലയിലാണ് പ്രചാരണം നടത്തുക. യുഡിഎഫ് നേതാക്കൾ വീട് കയറി നടത്തുന്ന പ്രചാരണം മറ്റൊരു വഴിക്ക് പുരോഗമിക്കുന്നുണ്ട്. ബിജെപി സ്ഥാനാർഥി എ എൻ രാധാകൃഷ്ണൻ തമ്മനം, എളംകുളം മേഖലകളിലാണ് ഇന്ന് പൂർണമായും പ്രചാരണത്തിലേർപ്പെടുക. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ അടക്കമുള്ള നേതാക്കൾ വോട്ട് പിടിക്കാൻ രംഗത്തുണ്ട്.
In Thrikkakara, the Election campaign is only five days away
Adjust Story Font
16