Quantcast

നാടൻ പാട്ട് വേദിയിലെ ശബ്ദസംവിധാനങ്ങളിൽ അപാകത; കലോത്സവ വേദിയിൽ പ്രതിഷേധം

പരാതി സംഘാടകർ അവഗണിക്കുന്നുവെന്നും നാടൻപാട്ട് കലാകാരൻമാർ പറഞ്ഞു

MediaOne Logo

Web Desk

  • Published:

    5 Jan 2024 6:06 AM

kerala school kalolsavam 2024,Inaccuracy in the sound systems of the folk song stage; Protest at the festival venue,school kalolsavam 2024,നാടന്‍ പാട്ട് വേദിയില്‍ പ്രതിഷേധം
X

കൊല്ലം: സംസ്ഥാന കലോത്സവത്തിൽ നാടൻപാട്ട് വേദിയിൽ പ്രതിഷേധം. സൗണ്ട് സംവിധാനങ്ങളിൽ അപാകതയുണ്ടെന്നും മത്സരത്തിന് നാലാം നിലയിൽ വേദി അനുവദിച്ചത് നാടൻ പാട്ടിനോടുള്ള അവഗണനയാണെന്നും ചൂണ്ടിക്കാട്ടിയാണ് പ്രതിഷേധം.

പരാതി സംഘാടകർ അവഗണിക്കുന്നുവെന്നും നാടൻപാട്ട് കലാകാരൻമാർ പറഞ്ഞു. പാട്ടുപാടുമ്പോൾ വാദ്യങ്ങളടക്കം ഉപയോഗിക്കുന്നുണ്ട്. ഈ സമയത്ത് പാട്ടിന്റെ വരികളൊന്നും വ്യക്തമാകുന്നില്ല. ജഡ്ജിന് പോലും ഒന്നും മനസിലായിട്ടുണ്ടാകില്ല.നേരത്തെ തന്നെ ഇക്കാര്യം സംഘാടകരെ അറിയിച്ചെങ്കിലും അവഗണിക്കുകയും പ്രതിഷേധിച്ചവരെ പൊലീസിനെക്കൊണ്ട് ബലമായി പിടിച്ചുമാറ്റിയെന്നും നാടൻപാട്ട് കലാകാരന്മാർ പറയുന്നു.


TAGS :

Next Story