സുരക്ഷാ ജീവനക്കാരെ മർദിച്ച സംഭവം; ഡിവൈഎഫ്ഐ പ്രവർത്തകരെ കസ്റ്റഡിയിൽ വിട്ടു
കസ്റ്റഡി അനുവദിച്ചാൽ പൊലീസ് കൃത്രിമ തെളിവുണ്ടാക്കുമെന്ന് പ്രതികൾ വാദിച്ചെങ്കിലും കോടതി ഇത് തള്ളുകയായിരുന്നു.
കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിൽ സുരക്ഷാ ജീവനക്കാരെ മർദിച്ച കേസിൽ പ്രതികളായ ഡിവൈഎഫ്ഐ പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. കസ്റ്റഡി അനുവദിച്ചാൽ പൊലീസ് കൃത്രിമ തെളിവുണ്ടാക്കുമെന്ന് പ്രതികൾ വാദിച്ചെങ്കിലും കോടതി ഇത് തള്ളുകയായിരുന്നു.
രാഷ്ട്രീയ താല്പര്യം കൊണ്ടാണ് പ്രതികളെ കസ്റ്റഡിയിൽ എടുക്കാത്തതെന്ന് ആക്ഷേപം ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് നടപടി. അതേസമയം, പൊലീസ് സ്വാഭാവിക നീതി നിഷേധിക്കുന്നുവെന്നാണ് ഡിവൈഎഫ്ഐയുടെ ആരോപണം. കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണർക്കെതിരെ മുഖ്യമന്ത്രിക്ക് പരാതി നൽകാൻ ഒരുങ്ങുകയാണ് ഡിവൈഎഫ്ഐ. പ്രതികളെ പിന്തുണച്ച് സച്ചിൻ ദേവ് എംഎൽഎയും കോടതിയിൽ എത്തിയിരുന്നു.
Next Story
Adjust Story Font
16