കല്ലമ്പലത്ത് ബൈക്ക് അഭ്യാസത്തിനിടെ വിദ്യാർഥിനിയെ ഇടിച്ചിട്ട സംഭവം: പ്രതിയുടെ ലൈസൻസ് തിരിച്ചെടുക്കാൻ ശിപാർശ
സംസ്ഥാനത്ത് ആദ്യമായിട്ടാണ് ഒരാളുടെ ലൈസൻസ് തിരിച്ചെടുക്കാൻ റിപ്പോർട്ട് സമർപ്പിക്കുന്നത്
തിരുവനന്തപുരം: തിരുവനന്തപുരം കല്ലമ്പലത്ത് ബൈക്ക് അഭ്യാസം നടത്തി വിദ്യാർഥിനിയെ ഇടിച്ചിട്ട സംഭവത്തിൽ പ്രതി നൗഫലിന്റെ ലൈസൻസ് തിരിച്ചെടുക്കാൻ ശിപാർശ. സംസ്ഥാനത്ത് ആദ്യമായിട്ടാണ് ഒരാളുടെ ലൈസൻസ് തിരിച്ചെടുക്കാൻ റിപ്പോർട്ട് സമർപ്പിക്കുന്നത്. ശിപാർശ അംഗീകരിച്ചാൽ 10 വർഷമോ ആജീവനാന്തമോ ലൈസൻസ് ലഭിക്കില്ല. നൗഫലിനെതിരായ അന്വേഷണ റിപ്പോർട്ട് ആർടിഒക്ക് സമർപ്പിച്ചു.
കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു അപകടം. അഭ്യാസത്തിനിടെ ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് വിദ്യാർഥിനിയുടെ ദേഹത്തേക്ക് ഇടിച്ചുകയറുകയായിരുന്നു. റോഡിൽ സ്ഥിരം നിയമലംഘനം നടത്തുന്നയാളാണ് നൗഫൽ. ബൈക്ക് അഭ്യാസം നടത്തിയതിനും അപകടകരമായ രീതിയിൽ വാഹനമോടിച്ചതിനും നിരവധി തവണ ഇയാൾക്ക് പിഴ ചുമത്തിയിട്ടുണ്ട്.
ഏഴു തവണ അധികൃതര്‍ നടപടിയെടുത്തിട്ടും അടങ്ങാതെയാണ് നൌഫല്‍ ബൈക്കഭ്യാസം കാണിച്ച് വിദ്യാര്‍ത്ഥിനിയെ ഇടിച്ചിട്ടത്. ബൈക്കിന്‍റെ മുന്‍ചക്രം പൊക്കി അഭ്യാസം നടത്തുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ട് കോളേജ് വിദ്യാര്‍ത്ഥിനിയായ മുഹ്സിനയെ ഇടിച്ചു. മോട്ടോര്‍ വെഹിക്കിള്‍ ഇ്‍സ്പെക്ടര്‍ എഎസ് വിനോദാണ് അപകടം അന്വേഷിച്ച് എന്‍ഫോഴ്സ്മെന്‍റ് ആര്‍ടിഒക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. 18 വയസ്സുള്ള നൌഫലിന് ലൈസന്‍സ് കിട്ടിയിട്ട് ഏതാനം മാസമേ ആയിട്ടുള്ളു. സ്ഥിരമായി നിയമലംഘനം നടത്തുന്നതിനാല്‍ മോട്ടോര്‍ വാഹനവകുപ്പിലെ ആക്ട് 19 ഡി ഉള്‍പ്പെടെ വിവിധ വകുപ്പുകള്‍ ചുമത്തിയാണ് ലൈസന്‍ തിരിച്ചെടുക്കാന്‍ ശിപാര്‍ശ ചെയ്തത്.
ഇപ്പോഴത്തെ അപകടത്തിന് നാല് ദിവസം മുമ്പാണ് വെഞ്ഞാറമൂട് പൊലീസ് സ്റ്റേഷനിൽ നിന്ന് ബൈക്ക് 19250 രൂപ പിഴയടച്ച് പുറത്തിറക്കിയത്. എന്നാൽ നാല് ദിവസത്തിനു ശേഷം വീണ്ടും ബൈക്ക് അഭ്യാസം നടത്തി കോളജ് വിദ്യാർഥിനിയെ ഇടിച്ചുതെറിപ്പിച്ചിക്കുകയായിരുന്നു.
updating
Adjust Story Font
16