അച്ചൻകോവിൽ വനമേഖലയിൽ നിന്ന് ആനക്കൊമ്പ് കണ്ടെത്തിയ സംഭവം; അഞ്ചുപേർ അറസ്റ്റിൽ
കഴിഞ്ഞ ആഴ്ചയാണ് ആറിന്‍റെ തീരത്തു നിന്നും ചാക്കിൽ പൊതിഞ്ഞ നിലയിൽ ആനക്കൊമ്പ് കണ്ടെത്തിയത്
പ്രതീകാത്മക ചിത്രം
കൊല്ലം: കൊല്ലം അച്ചൻകോവിൽ വനമേഖലയിൽ നിന്ന് ആനക്കൊമ്പ് കണ്ടെത്തിയ സംഭവത്തിൽ അഞ്ചുപേർ അറസ്റ്റിൽ. കഴിഞ്ഞ ആഴ്ചയാണ് ആറിന്‍റെ തീരത്തു നിന്നും ചാക്കിൽ പൊതിഞ്ഞ നിലയിൽ ആനക്കൊമ്പ് കണ്ടെത്തിയത്. കൂടുതൽ ആളുകൾക്ക് പങ്കുണ്ടോ എന്ന് കണ്ടെത്താൻ വനംവകുപ്പ് അന്വേഷണം ആരംഭിച്ചു.
ഈ മാസം 13-ാം തിയതിയാണ് ആനക്കൊമ്പ് കണ്ടെത്തിയത്. അച്ചൻ കോവിൽ സ്വദേശികളായ പ്രസാദ്, ശ്രീജിത്ത്, ശരത്, അനീഷ്, കുഞ്ഞുമോൻ എന്നിവരാണ് അറസ്റ്റിലായത്. കല്ലാർ റേഞ്ച് വനപാലകസംഘം നടത്തിയ അന്വേഷണത്തിൽ സംശയം തോന്നിയവരെ കസ്റ്റഡിയിൽ എടുത്ത് നടത്തിയ ചോദ്യം ചെയ്യലിൽ ആണ് പ്രതികൾ പിടിയിൽ ആയത്. പ്രതികളിൽ ഒരാളായ ശരത്തിനെ വിശദമായി ചോദ്യം ചെയ്തതോടെയാണ് മറ്റു പ്രതികളും പിടിയിലാകുന്നത്. പ്രതികൾ വനവിഭവങ്ങൾ ശേഖരിക്കാൻ കാട്ടിലെത്തിയപ്പോഴാണ് ചെരിഞ്ഞ ആനയിൽ നിന്നും കൊമ്പ് ഊരിയെടുത്തത് എന്നാണ് വനപാലകരോട് പറഞ്ഞത്. വീട്ടിൽ സൂക്ഷിച്ച കൊമ്പും വനപാലക സംഘം കണ്ടെത്തിയിട്ടുണ്ട്.
Adjust Story Font
16