എം.ജിയിലെ സർട്ടിഫിക്കറ്റുകൾ കാണാതായ സംഭവം: പൊലീസ് അന്വേഷണം ആരംഭിച്ചു
54 പി.ജി സർട്ടിഫിക്കറ്റുകളാണ് സർവകലാശാല പരീക്ഷാവിഭാഗത്തിൽനിന്ന് കാണാതായത്
കോട്ടയം: എംജി സർവകലാശാലയിൽ സർട്ടിഫിക്കറ്റുകൾ കാണാതായ സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. ഗാന്ധിനഗർ എസ് എച്ച്ഒ യുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ഇന്ന് സർവകലാശാലയിൽ എത്തി വിശദമായ പരിശോധനയും മൊഴിയെടുക്കലും നടത്തും. നഷ്ടപ്പെട്ട സർട്ടിഫിക്കറ്റുകൾ സർവകലാശാലയിൽ നിന്ന് കണ്ടെടുക്കാൻ കഴിയാത്തതിലാണ്
രജിസ്ട്രാർ പോലീസിൽ പരാതി നൽകിയത്. അക്കാദമിക് ജോയിന്റ് രജിസ്ട്രാർ ഹരി .പി .യുടെ നേതൃത്വത്തിൽ ആഭ്യന്തര അന്വേഷണവും നടത്തുന്നുണ്ട്.
54 പി.ജി സർട്ടിഫിക്കറ്റുകളാണ് സർവകലാശാല പരീക്ഷാവിഭാഗത്തിൽനിന്ന് കാണാതായത്. സർട്ടിഫിക്കറ്റുകൾ കാണാതായതിൽ മുൻ സെക്ഷൻ ഓഫീസറെയും ഇപ്പോഴത്തെ സെക്ഷൻ ഓഫീസറെയും സസ്‌പെൻഡ് ചെയ്തിരുന്നു. ഇതിനെതിരെ കോൺഗ്രസ് അനുകൂല ജീവനക്കാരുടെ സംഘടന സമരം ആരംഭിച്ചിട്ടുണ്ട്.
സംഭവത്തിൽ ജോയിന്റ് രജിസ്ട്രാർ തലത്തിലുള്ള അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ്. സർട്ടിഫിക്കറ്റ് കാണാതായ സെക്ഷനിലെ എല്ലാ ജീവനക്കാരെയും അന്വേഷണ കാലയളവിൽ മറ്റു സെക്ഷനുകളിലേക്ക് മാറ്റുകയും ചെയ്തിരുന്നു. രജിസ്ട്രാർ ഗാന്ധിനഗർ പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.
Adjust Story Font
16