രോഗിയുടെ കൂട്ടിരിപ്പുകാരനെ ട്രാഫിക് വാര്‍ഡന്‍ മര്‍ദിച്ച സംഭവം; മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു
നാലാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് പൊലീസിന് നൽകിയ നിർദ്ദേശം. കഴക്കൂട്ടം അസിസ്റ്റന്റ് പോലീസ് കമ്മീഷണറെ അന്വേഷണത്തിനായി കമ്മീഷൻ ചുമതലപ്പെടുത്തി
തിരുവനന്തപുരം: മെഡിക്കൽ കോളേജ് ആശുപത്രിയിൽ രോഗിയുടെ കൂട്ടിരിപ്പുകാരനെ ട്രാഫിക് വാർഡൻ മർദിച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു. നാലാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് പൊലീസിന് നൽകിയ നിർദ്ദേശം. കഴക്കൂട്ടം അസിസ്റ്റന്റ് പോലീസ് കമ്മീഷണറെ അന്വേഷണത്തിനായി കമ്മീഷൻ ചുമതലപ്പെടുത്തി.
മെഡിക്കൽ കോളജ് ആശുപത്രിയിൽ കൂട്ടിരിപ്പുകാരന് ക്രൂര മർദ്ദനം. യുവാവിനെ ട്രാഫിക് വാർഡൻമാർ വളഞ്ഞിട്ട് മർദ്ദിക്കുന്ന ദൃശ്യങ്ങൾ മീഡിയ വണിന് ലഭിച്ചു. പാങ്ങോട് സ്വദേശി അഫ്സലിനാണ് മർദനമേറ്റത്.
ഒ.പി കെട്ടിടത്തിലെ ഗേറ്റ് വഴി പ്രവേശിക്കുന്നതുമായി ബന്ധപെട്ട തർക്കമാണ് മർദനത്തിന് കാരണം. ഒ.പി സമയം കഴിഞ്ഞ് ബ്ലോക്കിലിരുന്നത് ചോദ്യം ചെയ്തതാണ് മർദനത്തിൽ കലാശിച്ചത്. യുവാവിനെ പിടികൂടി സുരക്ഷാവിഭാഗം ഓഫീസിനു മുന്നിലെത്തിച്ച ശേഷം ട്രാഫിക് വാർഡനും മറ്റു സുരക്ഷ ജീവനക്കാരും കൂടി മർദിക്കുകയായിരുന്നു. മർദനമേറ്റ യുവാക്കൾ മദ്യലഹരിയിലായിരുന്നുവെന്നാണ് ആശുപത്രി അധികൃതർ നൽകുന്ന വിശദീകരണം.
Adjust Story Font
16