Quantcast

ദേശീയ പതാക തല കീഴായി ഉയർത്തിയ സംഭവം; പൊലീസുകാർക്ക് വീഴ്ച സംഭവിച്ചതായി റിപ്പോർട്ട്

സംഭവത്തിൽ വിശദമായ റിപ്പോർട്ട് എ ഡി എം ലാന്റ് റവന്യൂ കമ്മീഷണർക്ക് സമർപ്പിച്ചു

MediaOne Logo

Web Desk

  • Updated:

    2022-01-26 18:56:12.0

Published:

26 Jan 2022 2:22 PM GMT

ദേശീയ പതാക തല കീഴായി ഉയർത്തിയ സംഭവം; പൊലീസുകാർക്ക് വീഴ്ച സംഭവിച്ചതായി റിപ്പോർട്ട്
X

കാസർകോട് ദേശീയ പതാക തലകീഴായി ഉയർത്തിയ സംഭവത്തിൽ രണ്ടു പൊലീസുകാർക്ക് വീഴ്ച സംഭവിച്ചതായി റിപ്പോർട്ട്. എ.ആർ കാമ്പിലെ ഗ്രേഡ് എസ് ഐ നാരായണൻ, സിവിൽ പൊലീസ് ഓഫീസർ ബിജുമോൻ എന്നിവർക്കെതിരെയാണ് റിപ്പോർട്ട്. സംഭവത്തിൽ വിശദമായ റിപ്പോർട്ട് എ ഡി എം ലാന്റ് റവന്യൂ കമ്മീഷണർക്ക് സമർപ്പിച്ചു. ഇരുവർക്കുമെതിരെ വകുപ്പുതല നടപടിക്ക് ഉത്തരവിട്ടു.

കാസര്‍കോട് തുറമുഖ മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ പങ്കെടുത്ത റിപബ്ളിക് ദിനാഘോഷത്തിലാണ് ദേശീയ പതാക തലകീഴായി കെട്ടിയത്. മന്ത്രി പതാക ഉയർത്തിയ ശേഷമാണ് ദേശീയ പതാകയുടെ പച്ച നിറം മുകളിലാണെന്ന കാര്യം ശ്രദ്ധയിൽപ്പെടത്. തുടർന്ന് പതാക താഴ്ത്തി ശരിയായ ദിശയിൽ കെട്ടിയ ശേഷം വീണ്ടും ഉയർത്തുകയായിരുന്നു. സംഭവത്തില്‍ ഉത്തരവാദികള്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ഐ.എന്‍.എല്‍ ആവശ്യപ്പെട്ടിരുന്നു. ദേശീയ പതാകയോട് അനാദരവ് കാണിച്ചവർക്കെതിരെ സർക്കാർ കർശന നടപടി സ്വീകരിക്കണമെന്ന് രാജ്മോഹൻ ഉണ്ണിത്താൻ എം.പിയും ആവശ്യപ്പെട്ടിരുന്നു.



TAGS :

Next Story