Quantcast

'വരുമാനത്തിന് അനുസരിച്ച് നികുതി അടക്കുന്നില്ല': യൂട്യൂബർമാരുടെ വീടുകളിൽ റെയ്ഡ്‌

എറണാകുളം, ആലപ്പുഴ, പത്തനംതിട്ട, തൃശ്ശൂർ, കാസർഗോഡ് ജില്ലകളിലാണ് ആദായനികുതി വകുപ്പിന്റെ പരിശോധന.

MediaOne Logo

Web Desk

  • Updated:

    22 Jun 2023 8:05 AM

Published:

22 Jun 2023 6:50 AM

വരുമാനത്തിന് അനുസരിച്ച് നികുതി അടക്കുന്നില്ല:  യൂട്യൂബർമാരുടെ വീടുകളിൽ റെയ്ഡ്‌
X

തിരുവനന്തപുരം: സംസ്ഥാനത്ത് യൂട്യൂബർമാരുടെ വീടുകളിലും ഓഫീസിലും റെയ്ഡ്. എറണാകുളം, ആലപ്പുഴ, പത്തനംതിട്ട, തൃശ്ശൂർ, കാസർഗോഡ് ജില്ലകളിലാണ് ആദായനികുതി വകുപ്പിന്റെ പരിശോധന. വരുമാനത്തിനനുസരിച്ച് നികുതി അടയ്ക്കുന്നില്ലെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി.

നടിയും അവതാരകയുമായ പേളി മാണിയടക്കമുള്ള പ്രമുഖ യു ട്യൂബ് താരങ്ങളുടെ വീടുകളിലും പരിശോധന നടക്കുന്നുണ്ട്. യു ട്യൂബർമാർക്ക് ലഭിക്കുന്ന അധിക വരുമാനത്തിന് നികുതിയടക്കുന്നില്ല എന്നാണ് കണ്ടെത്തൽ.

നികുതി വെട്ടിപ്പുമായി ബന്ധപ്പെട്ട പരാതിയിലാണ് ആദായനികുതി വകുപ്പിന്റെ റെയ്ഡ് നടക്കുന്നതെന്നാണ് വിവരം. വ്യാഴാഴ്ച രാവിലെ മുതല്‍ വിവിധയിടങ്ങളില്‍ ആരംഭിച്ച പരിശോധന തുടരുകയാണ്. കേരളത്തിലെ പ്രമുഖ യൂട്യൂബര്‍മാരില്‍ പലര്‍ക്കും ഒരുകോടി രൂപ മുതല്‍ രണ്ടുകോടി രൂപ വരെ വാര്‍ഷിക വരുമാനമുണ്ടെന്നാണ് ആദായനികുതി വകുപ്പിന്റെ കണ്ടെത്തല്‍. എന്നാല്‍ ഈ വരുമാനത്തിനനുസരിച്ച് നികുതി നല്‍കുന്നില്ലെന്നാണ് ഉദ്യോഗസ്ഥരുടെ സംശയം.

watch video report

TAGS :

Next Story