Quantcast

ആർ.സി.സിയിൽ രക്തകോശങ്ങളുടെ വില വർധിപ്പിച്ച നടപടി; മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു

നാലാഴ്ചയ്ക്കകം വില വർധിപ്പിക്കാനുണ്ടായ സാഹചര്യം പരിശോധിച്ച് റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് നിര്‍ദേശം

MediaOne Logo

Web Desk

  • Published:

    29 Nov 2021 12:36 PM GMT

ആർ.സി.സിയിൽ രക്തകോശങ്ങളുടെ വില വർധിപ്പിച്ച നടപടി; മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു
X

റീജിയണൽ കാൻസർ സെന്ററിൽ (ആർ.സി.സി) രക്തകോശങ്ങളുടെ വില വർധിപ്പിച്ചെന്ന പരാതിയിൽ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു. ആർ.സി.സി ഡയറക്ടർ നാലാഴ്ചയ്ക്കകം വില വർധിപ്പിക്കാനുണ്ടായ സാഹചര്യം പരിശോധിച്ച് റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷന്‍ അധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക്ക് ആവശ്യപ്പെട്ടു.

2019 ൽ കോശങ്ങളുടെ വില 600 രൂപയായിരുന്നു. 2020 ൽ ഇത് 1700 രൂപയായി വർധിപ്പിച്ചു. നിലവില്‍ 1960 രൂപയായാണ് വര്‍ധിപ്പിച്ചത്. അതേസമയം, തിരുവനന്തപുരം മെഡിക്കൽ കോളജിലെ രക്തബാങ്കിൽ ഇതിന്റെ വില 600 രൂപയാണ്. ജനറൽ ആശുപത്രിയിൽ സൗജന്യമായാണ് നൽകുന്നതെന്നും പരാതിയിൽ പറയുന്നു. മുൻ നഗരസഭാ കൗൺസിലർ ജി.എസ് ശ്രീകുമാറും പൊതുപ്രവർത്തകനായ ജോസ് വൈ ദാസുമാണ് പരാതി സമര്‍പ്പിച്ചത്.

TAGS :

Next Story