Quantcast

'സ്വതന്ത്ര ഫലസ്തീനാണു പരിഹാരം; രാജ്യം ഫലസ്തീനൊപ്പം നിൽക്കണം'-ഗീവർഗീസ് മാർ കൂറിലോസ്

കളമശ്ശേരി ഭീകരാക്രമണത്തിൽ പ്രത്യേക സമുദായത്തെ പ്രതിയാക്കാൻ ശ്രമം നടന്നത് വേദനിപ്പിച്ചെന്നും കേരളത്തിൽ ഇസ്‌ലാമോഫോബിയ വളർത്താൻ ശ്രമം നടക്കുന്നുണ്ടെന്നും കൂറിലോസ്

MediaOne Logo

Web Desk

  • Updated:

    2023-11-25 07:06:32.0

Published:

25 Nov 2023 4:27 AM GMT

The independent Palestine is the solution to the conflict in the Middle East: Says Metropolitan Geevarghese Mar Coorilose of Niranam Diocese of the Jacobite Syrian Christian Church, independent Palestine state, Geevarghese Mar Coorilose
X

ആലപ്പുഴ: സ്വതന്ത്ര ഫലസ്തീനാണ് പരിഹാരമെന്ന് യാക്കോബായ നിരണം ഭദ്രാസനാധിപൻ ഡോ. ഗീവർഗീസ് മാർ കൂറിലോസ് മെത്രാപ്പോലീത്ത. കളമശ്ശേരി ഭീകരാക്രമണത്തിൽ പ്രത്യേക സമുദായത്തെ പ്രതിയാക്കാൻ ശ്രമം നടന്നത് വേദനിപ്പിച്ചെന്നും കേരളത്തിൽ ഇസ്‌ലാമോഫോബിയ വളർത്താൻ ശ്രമം നടക്കുന്നുണ്ടെന്നും അദ്ദേഹം മീഡിയവണിനോട് പറഞ്ഞു.

രാജ്യം ഫലസ്തീനൊപ്പം നിൽക്കണം. അതാണ് രാജ്യത്തിന്റെ പാരമ്പര്യം. അത് തിരുത്തേണ്ട സാഹചര്യം ഇപ്പോഴില്ലെന്നും സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രം രൂപീകരിക്കുകയാണു സംഘർഷങ്ങൾക്കുള്ള പരിഹാരമെന്നും കൂറിലോസ് പറഞ്ഞു.

''മതനേതാക്കൾ സമ്പത്തിനും അധികാരത്തിനും പിറകെയാണ്. വർഗീയത വളർത്തുന്നതിൽ എല്ലാവർക്കും പങ്കുണ്ട്. സാഹോദര്യം വളർത്താൻ എല്ലാവരും മുന്നോട്ടുവരണം. കേരളം ഉയർത്തിയ പാരമ്പര്യം കളയരുത്.

കളമശ്ശേരി ഭീകരാക്രമണവുമായി ബന്ധപ്പെട്ട് പ്രത്യേക സമുദായത്തെ പ്രതിയാക്കാൻ ശ്രമം നടന്നത് വേദനിപ്പിച്ചു. ഇസ്‌ലാമോഫോബിയ വളർത്താൻ ശ്രമം നടക്കുകയാണ്. ഇത് ആഗോളവ്യാപകമായി നടക്കുന്നുണ്ട്. നമ്മുടെ നാട്ടിലേക്കും അതു വ്യാപിക്കുകയാണ്.''

മതനേതാക്കൾ പ്രസ്താവന നടത്തുമ്പോൾ ശ്രദ്ധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സഭാതർക്കം വേദനിപ്പിച്ചു. സഭാ തർക്കപരിഹാരത്തിന് പരിഹാരം ചർച്ച് ബിൽ മാത്രമാണു പരിഹാരം. ഞായറാഴ്ച ബിഷപ്പ് സ്ഥാനം ഒഴിയുമെന്നും ഇതിനുശേഷം സാമൂഹ്യ രംഗത്ത് കൂടുതൽ സജീവമാകുമെന്നും അദ്ദേഹം പറഞ്ഞു. ഇനി വിശ്രമമില്ലെന്നും ഗീവർഗീസ് മാർ കൂറിലോസ് വ്യക്തമാക്കി.

Summary: ''The independent Palestine is the solution to the conflict in the Middle East'': Says Metropolitan Geevarghese Mar Coorilose of Niranam Diocese of the Jacobite Syrian Christian Church

TAGS :

Next Story