വിടപറഞ്ഞ് രാജ്യത്തിൻ്റെ മഹാനായ പുത്രനെന്ന് രാഷ്ട്രപതി; അനുസ്മരിച്ച് നേതാക്കള്‍
മൻമോഹൻ സിങ്ങിന്റെ മരണത്തിൽ അനുശോചിച്ച് രാഷ്ട്രീയ നേതാക്കൾ

മുൻ പ്രധാനമന്ത്രിയും സാമ്പത്തിക ശാസത്രജ്ഞനുമായിരുന്ന മൻമോഹൻ സിങ്ങിന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി രാഷ്ട്രീയനേതാക്കൾ.
മൻമോഹൻ സിങ്ങിന്റെ വേർപാടിൽ ഇന്ത്യ ദുഃഖിക്കുന്നു. 'പ്രധാനമന്ത്രി എന്ന നിലയിൽ ജനജീവിതം എന്നും മെച്ചപ്പെടുത്താൻ ശ്രമിച്ച നേതാവായിരുന്നു അദേഹമെന്ന്'' പ്രധാനമന്ത്രി നരേന്ദ്രമോദി തന്റെ എക്‌സിൽ കുറിച്ചു. "രാജ്യത്തിന്റെ മഹാനായ പുത്രൻ" എന്ന് രാഷ്ട്രപതി ദ്രൌപതി മുർമു മൻമോഹൻ സിങ്ങിനെ വിശേഷിപ്പിച്ചു.
'ഉപദേശകനെയും വഴികാട്ടിയെയും നഷ്ടപ്പെട്ടു'' എന്നായിരുന്നു രാഹുൽ ഗാന്ധിയുടെ പ്രതികരണം. "മൻമോഹൻ സിങ് ഇന്ത്യയെ നയിച്ചത് അപാരമായ വിവേകത്തോടെയും അഖണ്ഡതയോടെയുമാണ് അദ്ദേഹത്തിൻ്റെ വിനയവും സാമ്പത്തിക ശാസ്ത്രത്തെക്കുറിച്ചുള്ള ആഴത്തിലുള്ള ധാരണയും രാജ്യത്തെ പ്രചോദിപ്പിച്ചു" എന്നും രാഹുൽ കുറിച്ചു.
'മൻമോഹൻ സിങ്ങിന്റെ സത്യസന്ധത എപ്പോഴും തങ്ങൾക്ക് പ്രചോദനമായിരുന്നു' എന്നാണ് വയനാട് എംപി പ്രിയങ്ക ഗാന്ധി കുറിച്ചത്. ' എതിരാളികൾ ആഴത്തിൽ വ്യക്തിപരമായ ആക്രമങ്ങൾക്ക് വിധേയമാക്കിയിട്ടും അദേഹം തലയുയർത്തി നിന്നു' എന്നും പ്രിയങ്ക കൂട്ടിച്ചേർത്തു.
'മതേതരത്വത്തിന്റെയും ജനാധിപത്യത്തിന്റെയും മൂല്യങ്ങളോട് പ്രതിബദ്ധതയുള്ള വിശിഷ്ട രാഷ്ട്രതന്ത്രജ്ഞനായിരുന്ന ഡോ. മൻമോഹൻ സിംഗ് ജിയുടെ വേർപാടിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു' എന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ തന്റെ എക്‌സിൽ കുറിച്ചത്.
'ഫാസിസത്തിന്റെ കരാള ഹസ്തത്തിൽ ഇന്ത്യക്ക് അടിപറതുകയും സമ്പദ്ഘടന കൂപ്പുകുത്തുകയും ചെയ്യുന്ന സമകാലിക സാഹചര്യത്തിൽ അദ്ദേഹത്തെ പോലൊരു സാമ്പത്തിക വിദഗ്ധന്റെയും ഭരണതന്ത്രജ്ഞന്റെയും വിയോഗം രാജ്യത്തിന് തീർത്താൽ തീരാത്ത നഷ്ടമാണെന്നാണ്' പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ പ്രതികരിച്ചത്.
Adjust Story Font
16