മൂന്നാം ടി20: പരമ്പര തൂത്തുവാരാൻ ഇന്ത്യ
രണ്ട് കളിയിൽ ജയിച്ച് പരമ്പര ഇന്ത്യ നേടിയിരുന്നു. ഈഡൻ ഗാർഡനിൽ രാത്രി ഏഴിനാണ് മത്സരം.
ന്യൂസിലാൻഡിനെതിരായ മൂന്നാം ടി20 മത്സരത്തിനായി ഇന്ത്യ ഇന്ന് കളത്തിലിറങ്ങും. രണ്ട് കളിയിൽ ജയിച്ച് പരമ്പര ഇന്ത്യ നേടിയിരുന്നു. ഈഡൻ ഗാർഡനിൽ രാത്രി ഏഴിനാണ് മത്സരം.
രോഹിത ശർമ- കെഎൽ രാഹുൽ കൂട്ടുകെട്ടാണ് ഇന്ത്യയുടെ ബാറ്റിങ് കരുത്ത്. ടീമിന് മികച്ച തുടക്കം നൽകാൻ ഇരുവർക്കും കഴിന്നുണ്ട്. പിന്നാലെയെത്തുന്നവരും സമ്മർദമില്ലാതെ കളിക്കുന്നതും ഇന്ത്യക്ക് നേട്ടമാണ്. സൂര്യകുമാർ യാദവ്, ശ്രേയസ് അയ്യർ, റിഷഭ് പന്ത് എന്നിവരാണ് ഇന്ത്യൻ മധ്യനിരയുടെ കരുത്ത്.
കഴിഞ്ഞ കളിയിൽ അരങ്ങേറ്റം കുറിച്ച പേസ് ബൗളർ ഹർഷൽ പട്ടേൽ മികച്ച പ്രകടനം കാഴ്ച വെച്ചിരുന്നു. റൺ വിട്ടുകൊടുക്കുന്നുണ്ടെങ്കിലും ഭുവനേഷ്വർ കുമാറും ദീപക് ചഹാറും കിവീസിന് വെല്ലുവിളി തന്നെയാണ്.
ആദ്യ രണ്ട് കളിയിലും മധ്യ ഓവറുകളിൽ ന്യൂസിലൻഡിന്റഎ ബാറ്റിങ് നിരയെ പിടിച്ചുകെട്ടിയ അക്‌സർ പട്ടേൽ , രവിചന്ദ്ര അശ്വിൻ എന്നിവർക്ക് വിശ്രമം അനുവദിക്കാൻ സാധ്യതയുണ്ട്. പകരം യുസുവേന്ദ്ര ചഹലിനായിരിക്കും പരിഗണന.
Adjust Story Font
16