Quantcast

കുതിരയോട്ടത്തില്‍ ചരിത്രം കുറിച്ച് നിദ അൻജും; ഇന്ത്യയ്ക്ക് അഭിമാനം

മലപ്പുറം തിരൂർ സ്വദേശിനിയാണ് നിദ

MediaOne Logo

Web Desk

  • Updated:

    2023-09-04 09:34:10.0

Published:

4 Sep 2023 5:49 AM GMT

Nida Anjum.Malappuram
X

മലപ്പുറം: ദീര്‍ഘദൂര കുതിരയോട്ട മത്സരത്തില്‍ ഇന്ത്യയുടെ അഭിമാനമായിരിക്കുകയാണ് മലപ്പുറം തിരൂർ സ്വദേശിനി നിദ. പാരീസിൽ നടന്ന ഇക്വസ്ട്രിയൻ വേൾഡ് എൻഡ്യുറൻസ് ചാംപ്യൻഷിപ്പ് പൂർത്തിയാക്കുന്ന ആദ്യ ഇന്ത്യൻ ജൂനിയർ താരമായിരിക്കുകയാണ് നിദ അഞ്ജും.

ഇത് വെറും കുതിരയോട്ട മത്സരമല്ല. 120 കിലോമീറ്റർ സാഹസിക പാതയിലൂടെ കുതിരയുമായി കുതിക്കണം. കാടും പുഴകളും പാറകെട്ടുകളുമുള്ള പാത എപ്സിലോൺ സലോ എന്ന തന്റെ കുതിരപ്പുറത്തേറി നിദ പിന്നിട്ടു. പാരിസിൽ നടന്ന മത്സരത്തിൽ 24 രാജ്യങ്ങളിൽ നിന്നുള്ള മത്സരാത്ഥികൾ പങ്കെടുത്തു. എപ്സിലോൺ സലോക്ക് മുകളിലിരുന്ന് നിദ ഫിനിഷിങ്ങ് പോയന്റിലേക്ക് കുതിച്ചെത്തി. അതോടെ പാരിസിൽ ഇന്ത്യൻ ദേശീയപതാക പാറിപറന്നു.

റീജൻസി ഗ്രൂപ്പിന്റെ തലവനും ഇന്ത്യൻ അത്ലറ്റിക് അസോസിയേഷൻ ഉപാധക്ഷനുമായ ഡോ. അൻവർ അമീന്റെ മകളാണ് നിദ. വർഷങ്ങളായി യു.എ.ഇയിലാണ് താമസം.


TAGS :

Next Story