Quantcast

പരാതിക്കാർ ഉപയോഗിക്കുന്നില്ല; പൊലീസ് റോബോർട്ടിനെ പൊലീസ് ആസ്ഥാനത്ത് നിന്ന് 'സ്ഥലം മാറ്റി'

കെപി- ബോട്ട് എന്ന റോബോട്ടിനെ പൊലീസ് ആസ്ഥാനത്ത് നിന്ന് ഒഴിപ്പിച്ചുവെന്ന് സർക്കാർ രേഖാമൂലം സമ്മതിച്ചു

MediaOne Logo

Web Desk

  • Updated:

    2023-05-02 04:58:33.0

Published:

2 May 2023 4:44 AM GMT

kerala police Robort,kp baotvMeet Sub Inspector KP-BOT, the country’s first humanoid Robocop,ഇന്ത്യയിലെ ആദ്യത്തെ പൊലീസ് റോബോട്ട് പൊലീസ് ആസ്ഥാനത്ത് നിന്ന് ഔട്ട്,latest malayalam news
X

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ ഏറെ കൊട്ടിഘോഷിച്ച് ഉദ്ഘാടനം നടത്തിയ പൊലീസ് ആസ്ഥാനത്തെ റോബോട്ട് പൊലീസ് ആസ്ഥാനത്ത് നിന്നും പുറത്തായി . കെപി- ബോട്ട് എന്ന റോബോട്ടിനെ പൊലീസ് ആസ്ഥാനത്ത് നിന്ന് ഒഴിപ്പിച്ചുവെന്ന് സർക്കാർ രേഖാമൂലം സമ്മതിച്ചു.

തിരുവനന്തപുരം സൈബർ ഡോമിലാണ് റോബോട്ടിനെ ഇപ്പോൾ കുടിയിരിക്കിയിരിക്കുന്നത്. പൊലീസ് ആസ്ഥാനത്തെ സന്ദർശകരിൽ കൂടുതലും അവരുടെ പരാതി പരിഹരിക്കാനെത്തുന്ന സാധാരണക്കാരായതിനാൽ അവർ റോബോട്ടിന്റെ സേവനം ഉപയോഗപ്പെടുത്താൻ വിമുഖത കാട്ടിയെന്ന് പിണറായി വിജയൻ നിയമസഭയിൽ രേഖാമൂലം മറുപടി നൽകിയിരുന്നു. മാർച്ച് 16 ന് ഡോ. എം.കെ മുനീറാണ് കേരള പൊലീസ് ആസ്ഥാനത്തെ റോബോട്ടിനെ സംബന്ധിച്ച് മുഖ്യമന്ത്രിയോട് ചോദ്യം ഉന്നയിച്ചത്.


2019 ഫെബ്രുവരി 20 ന് മുഖ്യമന്ത്രി പിണറായി വിജയനാണ് റോബോട്ട് സംവിധാനം ഉദ്ഘാടനം ചെയ്തത്. ഡി.ജി.പി ആയിരുന്ന ബെഹ്‌റയുടെ സാന്നിധ്യത്തിൽ ആയിരുന്നു ഉദ്ഘാടനം. വനിതാ പൊലീസിന്റെ രൂപത്തിലുള്ള റോബോട്ടിന് എസ്.ഐ റാങ്കായിരുന്നു നൽകിയത്. ഇന്ത്യയിൽ ആദ്യമാണ് ഇത്തരമൊരു പൊലീസ് യന്ത്രമനുഷ്യനെ ഒരുക്കുന്നത് എന്നൊക്കെയായിരുന്നു അവകാശവാദം. പൊലീസ് ആസ്ഥാനത്ത് ലഭ്യമായ സേവനങ്ങളുടെ വിവരങ്ങൾ സന്ദർശകർക്ക് നൽകുക, സന്ദർശകരെ ബന്ധപ്പെട്ട വിഭാഗങ്ങളിലേക്ക് പോകാനുള്ള നിർദേശങ്ങൾ നൽകുക എന്നിവയാണ് റോബോട്ടിന്റെ ചുമതലകൾ.

യന്ത്രമനുഷ്യനിൽ നിന്നും നേരിട്ട് ചോദ്യങ്ങൾ ചോദിച്ചാൽ മറുപടി ലഭിക്കും. ഇതിനു പുറമേ യന്ത്രത്തിൽ സജ്ജമാക്കിയിരിക്കുന്ന ടച്ച് സ്‌ക്രീനിൽ നിന്നും വിവരങ്ങൾ മനസ്സിലാക്കാം. സന്ദർശകരുടെ വിവരങ്ങൾ ശേഖരിക്കുവാനും അവരുടെ പരാതികൾ സംബന്ധിച്ച വിവരങ്ങൾ സൂക്ഷിക്കാനും റോബോട്ടിന് സാധിക്കും. ഒരു തവണയെത്തിയവരെ ഓർത്തുവയ്ക്കാനുള്ള ഓർമ്മശേഷിയും റോബോട്ടിനുണ്ട്.സന്ദർകർക്ക് ഉദ്യോഗസ്ഥരെ കാണുന്നതിന് സമയം നിശ്ചയിച്ച് നൽകാനും ഈ എസ്.ഐ.യ്ക്ക് കഴിയും. തുടങ്ങിയവയൊക്കെയാണ് റോബോർട്ടിന്റെ പ്രത്യേകതകളായി വിവരിച്ചിരുന്നത്.


TAGS :

Next Story