ശരീഅത്ത് അനന്തരാവകാശ നിയമത്തിൽ വാഫി സെമിനാർ; സംവാദത്തില്‍ ക്ഷണിതാവായി ഷുക്കൂർ വക്കീലും
പ്രൊഫ. അബ്ദുൽ ഹക്കീം ഫൈസി ആദൃശ്ശേരി, കെ.എം ഷാജി, ഒ. അബ്ദുല്ല, ഹമീദ് ചേന്ദമംഗല്ലൂർ എന്നിവരും സെമിനാറിൽ സംസാരിക്കും
കോഴിക്കോട്: അഭിഭാഷകനും നടനുമായ സി. ഷുക്കൂറിന്റെ സ്‌പെഷൽ മാര്യേജ് ആക്ട് പ്രകാരമുള്ള പുനർവിവാഹത്തിനു പിന്നാലെ മുസ്‌ലിം പിന്തുടർച്ചാവകാശ നിയമം ചർച്ചയാകുന്നതിനിടെ വിഷയത്തിൽ സെമിനാറുമായി വാഫി അലുംനി അസോസിയേഷൻ. ഈ മാസം 13ന് കോഴിക്കോട്ട് നടക്കുന്ന സെമിനാറിൽ അഡ്വ. ഷുക്കൂറും പങ്കെടുക്കുന്നുണ്ട്.
വാഫി അലുംനി അസോസിയേഷൻ സംസ്ഥാന കമ്മിറ്റിയാണ് സെമിനാർ സംഘടിപ്പിക്കുന്നത്. തിങ്കളാഴ്ച വൈകീട്ട് മൂന്നിന് കോഴിക്കോട് സ്പാൻ ഹോട്ടലിലാണ് പരിപാടി. സി.ഐ.സി മുൻ ജനറൽ സെക്രട്ടറി പ്രൊഫ. അബ്ദുൽ ഹക്കീം ഫൈസി ആദൃശ്ശേരി, മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ.എം ഷാജി തുടങ്ങിയവർ പരിപാടിയിൽ സംബന്ധിക്കും.
മാധ്യമ പ്രവർത്തകൻ ഒ. അബ്ദുല്ല, എഴുത്തുകാരൻ ഹമീദ് ചേന്ദമംഗല്ലൂർ, ദാറുൽ ഹുദാ ഇസ്ലാമിക് യൂനിവേഴ്‌സിറ്റി ശരീഅ വിഭാഗം ഡീൻ ഡോ. ജഅ്ഫർ ഹുദവി കൊളത്തൂർ, കാളികാവ് വാഫി കാംപസ് ശരീഅ വിഭാഗത്തിലെ അധ്യാപകൻ ഹസൻ വാഫി മണ്ണാർക്കാട് എന്നിവർ വിഷയാവതരണം നടത്തും.
സി.ഐ.സി സെക്രട്ടറി അഹ്മദ് ഫൈസി വാഫി കക്കാടാണ് മോഡറേറ്ററാകും. രജിസ്റ്റർ ചെയ്യുന്നവർക്കാണ് പ്രവേശനം. പ്രവേശനം സൗജന്യമാണ്.
Summary: Wafy Alumni Association State Committee will organize a seminar on 'Inheritance: Shariah, Law and Justice' on Monday 13 March 2023 at 3 PM at Kozhikode
Adjust Story Font
16