Quantcast

'ദ കേരള സ്റ്റോറി' വിഷയത്തിൽ കെ.സി.ബി.സി നിലപാട് വ്യക്തമാക്കണം : ഐ.എൻ.എൽ

ഒരേസമയം കക്കുകളി നാടകത്തെ നിരോധിക്കണമെന്ന് ആവശ്യപ്പെടുകയും, നുണകൾ കുത്തിനിറക്കപ്പെട്ട 'ദി കേരള സ്റ്റോറി' വിവാദത്തിൽ നിശബ്ദത തുടരുകയും ചെയ്യുന്നത് നീതീകരിക്കാനാവുമോ എന്ന് ഐ.എൻ.എൽ സംസ്ഥാന ഓർഗനൈസിങ് സെക്രട്ടറി എൻ.കെ അബ്ദുൽ അസീസ് ആവശ്യപ്പെട്ടു.

MediaOne Logo

Web Desk

  • Published:

    1 May 2023 12:34 PM GMT

inl against kerala story movie
X

കോഴിക്കോട് : കക്കുകളി നാടകം നിരോധിക്കണമെന്ന് ആവശ്യപ്പെട്ട കെ.സി.ബി.സി 'ദി കേരള സ്റ്റോറി' സിനിമ വിഷയത്തിൽ മൗനം വെടിഞ്ഞ് നിലപാട് വ്യക്തമാക്കണമെന്ന് ഐ.എൻ.എൽ സംസ്ഥാന ഓർഗനൈസിങ് സെക്രട്ടറി എൻ.കെ അബ്ദുൽ അസീസ് ആവശ്യപ്പെട്ടു. ലവ് ജിഹാദ് - ഐ.എസ് വിവാദങ്ങളാണ് സിനിമയുടെ പ്രമേയമായി അവതരിപ്പിക്കുന്നത്, എന്നാൽ കോടതികളും സർക്കാറുകളും തള്ളിക്കളഞ്ഞ ഈ വിവാദങ്ങളുടെ ചുവടുപിടിച്ച് വർഗീയ വംശീയ നുണപ്രചാരണങ്ങളാണ് സിനിമയിലുള്ളതെന്ന് ട്രെയിലറിൽ വ്യക്തമാണ്.

സിനിമയിൽ പറയുന്നത് കേരളത്തിൽ നടന്ന സംഭവങ്ങളാണെന്ന് അണിയറ പ്രവർത്തകർ അവകാശപ്പെടുന്നുണ്ട്, എന്നാൽ സർക്കാർ പുറത്തുവിട്ട വിവരങ്ങൾ അനുസരിച്ച് സിനിമയിലെ അവകാശവാദങ്ങൾ പൂർണമായും വ്യാജമാണ്. ലവ് ജിഹാദ് യാഥാർത്ഥ്യമാണെന്നായിരുന്നു കെ.സി.ബി.സിയുടെ മുൻ നിലപാട്. ഒരേസമയം കക്കുകളി നാടകത്തെ നിരോധിക്കണമെന്ന് ആവശ്യപ്പെടുകയും, നുണകൾ കുത്തിനിറക്കപ്പെട്ട 'ദി കേരള സ്റ്റോറി' വിവാദത്തിൽ നിശബ്ദത തുടരുകയും ചെയ്യുന്നത് നീതീകരിക്കാനാവുമോ എന്ന് കെ.സി.ബി.സി വ്യക്തമാക്കണമെന്നും എൻ.കെ അബ്ദുൽ അസീസ് ആവശ്യപ്പെട്ടു.

TAGS :

Next Story