ഐ.എന്‍.എല്‍ ദേശീയ പ്രസിഡന്റ് മുഹമ്മദ് സുലൈമാന്‍ സീതാറാം യെച്ചൂരിയെ സന്ദര്‍ശിച്ചു
കഴിഞ്ഞ ദിവസമാണ് ഐ.എന്‍.എല്‍ സംസ്ഥാന കമ്മിറ്റി പിളര്‍ന്നത്. സംസ്ഥാന ജനറല്‍ സെക്രട്ടറി കാസിം ഇരിക്കൂറിനെ പുറത്താക്കിയതായി സംസ്ഥാന പ്രസിഡന്റ് എ.പി അബ്ദുല്‍ വഹാബ് പറഞ്ഞിരുന്നു. തൊട്ടുപിന്നാലെ വഹാബിനെ പുറത്താക്കിയതായി അഖിലേന്ത്യാ കമ്മിറ്റി വാര്‍ത്താകുറിപ്പ് പുറത്തിറക്കി.
ഐ.എന്‍.എല്‍ ദേശീയ പ്രസിഡന്റ് മുഹമ്മദ് സുലൈമാന്‍ സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുമായി കൂടിക്കാഴ്ച നടത്തി. ഐ.എന്‍.എല്ലിലെ പിളര്‍പ്പ് സംബന്ധിച്ച നിലപാട് വ്യക്തമാക്കാനാണ് മുഹമ്മദ് സുലൈമാന്‍ യെച്ചൂരിയെ കണ്ടത്. കേരളത്തില്‍ കാസിം ഇരിക്കൂര്‍ പക്ഷത്തിനൊപ്പമാണ് ദേശീയ നേതൃത്വമെന്ന് അദ്ദേഹം യെച്ചൂരിയെ അറിയിച്ചു.
കഴിഞ്ഞ ദിവസമാണ് ഐ.എന്‍.എല്‍ സംസ്ഥാന കമ്മിറ്റി പിളര്‍ന്നത്. സംസ്ഥാന ജനറല്‍ സെക്രട്ടറി കാസിം ഇരിക്കൂറിനെ പുറത്താക്കിയതായി സംസ്ഥാന പ്രസിഡന്റ് എ.പി അബ്ദുല്‍ വഹാബ് പറഞ്ഞിരുന്നു. തൊട്ടുപിന്നാലെ വഹാബിനെ പുറത്താക്കിയതായി അഖിലേന്ത്യാ കമ്മിറ്റി വാര്‍ത്താകുറിപ്പ് പുറത്തിറക്കി.
ഐ.എന്‍.എല്‍ പിളര്‍പ്പില്‍ സി.പി.എം എന്ത് നിലപാട് സ്വീകരിക്കും എന്നതാണ് ഇനി വ്യക്തമാവാനുള്ളത്. മന്ത്രി അഹമ്മദ് ദേവര്‍കോവിലും ഏത് പക്ഷത്തിനൊപ്പമാണെന്ന് വ്യക്തമാക്കിയിട്ടില്ല. ഐ.എന്‍.എല്ലിലെ പ്രശ്‌നങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടില്ല എന്നായിരുന്നു സി.പി.എം സെക്രട്ടറി എ.വിജയരാഘവന്റെ പ്രതികരണം. അതേസമയം മന്ത്രിയുണ്ടെന്ന് കരുതി എന്ത് തോന്നിവാസവും അനുവദിക്കില്ലെന്ന് ആനത്തലവട്ടം ആനന്ദന്‍ പറഞ്ഞു.
Adjust Story Font
16