ഐ.എന്‍.എല്‍ പിളര്‍പ്പ്: കാന്തപുരം വിഭാഗത്തിന്‍റെ മധ്യസ്ഥതയിൽ സമവായ നീക്കം
ഐ.എന്‍.എല്‍ പിളര്‍പ്പില്‍ കാന്തപുരം എ.പി വിഭാഗത്തിന്‍റെ മധ്യസ്ഥതയിൽ സമവായ നീക്കം. വഹാബ്-കാസിം പക്ഷവുമായി കാന്തപുരം വിഭാഗത്തിലെ നേതാക്കൾ കോഴിക്കോട് വെച്ച് ചർച്ച നടത്തി. തര്‍ക്കത്തില്‍ വിട്ടുവീഴ്ചയില്ലെന്ന നിലപാടിലാണ് നിലവില്‍ ഇരു വിഭാഗവും. കാസിം പക്ഷവുമായും നേതാക്കള്‍ ആശയ വിനിമയം നടത്തി. കാസിം ഇരിക്കൂറിനെ മാറ്റി നിർത്തിയാല്‍ ചർച്ചയാകാമെന്ന് വഹാബ് വിഭാഗവും വഹാബിനെ മാറ്റി നിർത്തിയാല്‍ അനുരഞ്ജനമാകാമെന്ന് കാസിം പക്ഷവും അറിയിച്ചു. ഇന്ന് ചേരുന്ന സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് ഐ.എൻ.എൽ പിളർപ്പ് ചര്‍ച്ച ചെയ്തേക്കും.
അതെ സമയം ഏതൊരു പ്രശ്നവും സംസാരിച്ചാല്‍ പരിഹരിക്കപ്പെടുമെന്ന് ഐ.എന്‍.എല്‍ സംസ്ഥാന പ്രസിഡന്‍റ് എ.പി അബ്ദുല്‍ വഹാബ് പറഞ്ഞു. പരിഹരിക്കപ്പെടാത്ത വിധം ഇത് രണ്ടായി പിരിഞ്ഞു എന്ന നിലയില്ല. പരിഹരിക്കാനുള്ള ശ്രമമുണ്ടായി. പാര്‍ട്ടിക്കകത്തുള്ള പ്രശ്നങ്ങള്‍ പരിഹരിക്കണമെന്ന് നേരത്തെ തന്നെ സി.പി.എമ്മും ഇടതുപക്ഷ നേതൃത്വവും ആവശ്യപ്പെട്ടിരുന്നു. കാസിം ഇരിക്കൂര്‍-എ.പി അബ്ദുല്‍ വഹാബ് വിഭാഗങ്ങളല്ല തങ്ങള്‍ വിഭാവനം ചെയ്യുന്നത്, ഐ.എന്‍.എല്‍ എന്ന പാര്‍ട്ടിയാണെന്നും എ.പി അബ്ദുല്‍ വഹാബ് പറഞ്ഞു.
Adjust Story Font
16