അസ്വാഭാവിക മരണങ്ങളിൽ രാത്രിയിലും ഇൻക്വസ്റ്റ് നടത്താം; മാർഗനിർദേശം പുറപ്പെടുവിച്ച് ഡി.ജി.പി
മരണം നടന്ന് നാല് മണിക്കൂറിനുള്ളിൽ പരിശോധന പൂർത്തിയാക്കണം
തിരുവനന്തപുരം: അസ്വാഭാവിക മരണങ്ങളിൽ രാത്രിയിലും ഇൻക്വസ്റ്റ് നടത്താം. ഇതുമായി ബന്ധപ്പെട്ട് ഡി.ജി.പി മാർഗനിർദേശം പുറപ്പെടുവിച്ചു. മരണം നടന്ന് നാല് മണിക്കൂറിനുള്ളിൽ പരിശോധന പൂർത്തിയാക്കണം. 24 മണിക്കൂറും പോസ്റ്റുമോർട്ടം നടത്തുന്നതിന്റെ ഭാഗമായാണ് നടപടി. നിലവിൽ വൈകിട്ട് ആറിന് ശേഷം ഇന്ക്വസ്റ്റ് നടപടികളില്ല.
നാലുമണിക്കൂറിൽ കൂടുതൽ സമയം ആവശ്യമാണെങ്കിലോ കൂടുതൽ പരിശോധന നടത്തണമെങ്കിലോ അതിന് പ്രത്യേകമായി രേഖ മൂലം അറിയിക്കണം. കൂടാതെ രാത്രിയിൽ ആവശ്യമായി വരുന്ന ലൈറ്റ്, മറ്റു സാമ്പത്തിക ചെലവുകൾ എന്നിവ ജില്ലാ പൊലീസ് മേധാവിമാർ വഹിക്കണം. ഇന്ക്വസ്റ്റ് നടപടികൾക്ക് നേതൃത്വം വഹിക്കേണ്ടത് എസ്.എച്ച.ഒമാരാണ് തുടങ്ങിയ കാര്യങ്ങൾ ഉത്തരവിൽ പറയുന്നു. ഇതുമായി ബന്ധപ്പെട്ട് നേരത്തെ ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ യോഗം ചേർന്നിരുന്നു.
Next Story
Adjust Story Font
16