Quantcast

പാഴ്സൽ സർവീസ് ഏജന്‍സികളില്‍ വ്യാപകമായി ജി.എസ്.ടി തട്ടിപ്പ്; 238 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു

ഇതര സംസ്ഥാനങ്ങളിൽ നിന്ന് പാഴ്സൽ ഏജന്‍സികള്‍ വഴി എത്തുന്ന ചരക്കു നീക്കത്തില്‍ വ്യാപക നികുതി തട്ടിപ്പ് നടക്കുന്നുണ്ടെന്ന വിവരത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന

MediaOne Logo

Web Desk

  • Published:

    6 Dec 2021 2:05 PM GMT

പാഴ്സൽ സർവീസ് ഏജന്‍സികളില്‍ വ്യാപകമായി ജി.എസ്.ടി തട്ടിപ്പ്; 238 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു
X

സംസ്ഥാനത്തെ പാഴ്സൽ സർവീസ് ഏജന്‍സികളില്‍ ജി.എസ്.ടി ഇന്‍റലിജന്‍സ് വിഭാഗത്തിന്‍റെ പരിശോധന. ഇതര സംസ്ഥാനങ്ങളിൽ നിന്ന് പാഴ്സൽ ഏജന്‍സികള്‍ വഴി എത്തുന്ന ചരക്കു നീക്കത്തില്‍ വ്യാപക നികുതി തട്ടിപ്പ് നടക്കുന്നുണ്ടെന്ന വിവരത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന നടത്തിയത്. നികുതി തട്ടിപ്പ് നടത്തിയ 238 കേസുകള്‍ കണ്ടെത്തി. ഇ-വേ ബില്ലില്ലാതെയും രേഖകളില്‍ അളവ് കുറച്ചു കാണിച്ചും ക്രമക്കേട് നടത്തുന്നതായി കണ്ടെത്തിയിട്ടുണ്ട്. പാര്‍സല്‍ ഏജന്‍സികളില്‍ പരിശോധന കര്‍ശനമാക്കുമെന്ന് ജി.എസ്.ടി കമ്മീഷണര്‍ അറിയിച്ചു.

TAGS :

Next Story