മാസപ്പടി വിവാദം: കെ.എസ്.ഐ.ഡി.സി ഓഫീസിൽ എസ്.എഫ്.ഐ.ഒ സംഘത്തിന്റെ പരിശോധന
എസ്.എഫ്.ഐ.ഒ ഡെപ്യൂട്ടി ഡയറക്ടറുടെ നേതൃത്വത്തിലുള്ള മൂന്നംഗ സംഘമാണ് കവടിയാറുള്ള ഓഫീസിൽ പരിശോധനക്കെത്തിയത്.
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മകൾ വീണക്കെതിരായ മാസപ്പടി ആരോപണത്തിൽ വ്യവസായ വികസന കോർപ്പറേഷന്റെ ഓഫീസിൽ എസ്.എഫ്.ഐ.ഒ (സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസ്) സംഘം പരിശോധന നടത്തി. എസ്.എഫ്.ഐ.ഒ ഡെപ്യൂട്ടി ഡയറക്ടറുടെ നേതൃത്വത്തിലുള്ള മൂന്നംഗ സംഘമാണ് കവടിയാറുള്ള ഓഫീസിൽ പരിശോധനക്കെത്തിയത്.
കരിമണൽ കമ്പനിയായ സി.എം.ആർ.എല്ലിൽ കെ.എസ്.ഐ.ഡി.സിക്ക് ഓഹരി പങ്കാളിത്തമുണ്ടെന്ന് റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. സി.എം.ആർ.എല്ലിൽ 13.4 ശതമാനം ഓഹരികളാണ് കെ.എസ്.ഐ.ഡി.സിക്കുള്ളത്. വീണയുടെ കമ്പനിയുമായി ബന്ധപ്പെട്ട് ഹൈക്കോടതിയിലുള്ള കേസ് വാദിക്കാൻ മുതിർന്ന സുപ്രിംകോടതി അഭിഭാഷകനെ കെ.എസ്.ഐ.ഡി.സി ചുമതലപ്പെടുത്തിയിരുന്നു. വ്യവസായ വകുപ്പിന് കീഴിലുള്ള സ്ഥാപനമാണ് കെ.എസ്.ഐ.ഡി.സി.
എസ്.എഫ്.ഐ.ഒ ഡെപ്യൂട്ടി ഡയറക്ടർ എം. അരുൺ പ്രസാദിനാണ് അന്വേഷണ ചുമതല. കഴിഞ്ഞ ദിവസം എറണാകുളത്തെ ആദായ നികുതി ആസ്ഥാനത്തെത്തിയ അന്വേഷണസംഘം വിവരങ്ങൾ ശേഖരിച്ചിരുന്നു.
Adjust Story Font
16