കൊച്ചി മറൈൻ ഡ്രൈവിൽ സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ച് സര്‍വീസ് നടത്തുന്ന ബോട്ടുകളിൽ പരിശോധന
ഏഴ് ബോട്ടുകൾക്കെതിരെ നടപടിയെടുത്തതായി കൊച്ചി കോസ്റ്റൽ പൊലീസ് അറിയിച്ചു
മറൈന്‍ഡ്രൈവിലെ ബോട്ട് യാത്ര
കൊച്ചി: കൊച്ചി മറൈൻ ഡ്രൈവിൽ സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ച് സര്‍വീസ് നടത്തുന്ന ബോട്ടുകളിൽ പരിശോധന. മീഡിയവൺ വാർത്തയെ തുടർന്ന് മാരിടൈം ബോർഡും കോസ്റ്റൽ പൊലീസുമാണ് പരിശോധന നടത്തിയത്. ഏഴ് ബോട്ടുകൾക്കെതിരെ നടപടിയെടുത്തതായി കൊച്ചി കോസ്റ്റൽ പൊലീസ് അറിയിച്ചു.
ബോട്ട് യാത്രകളിൽ സുരക്ഷാ നിർദ്ദേശങ്ങൾ പാലിക്കുന്നുണ്ടോ എന്നറിയാൻ 'സുരക്ഷ വെള്ളത്തിൽ' എന്ന പരമ്പരയിലൂടെ മീഡിയ വൺ നടത്തിയ അന്വേഷണത്തിൽ പലയിടത്തും കണ്ടത് മനുഷ്യജീവനുകൾക്ക് വില കൽപ്പിക്കാത്ത ജലയാത്രകളായിരുന്നു.
സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാത്ത ബോട്ട് സർവീസുകൾക്കെതിരെ നടപടിയെടുക്കുമെന്ന് വാർത്ത ശ്രദ്ധയിൽ പെട്ടുടൻ മന്ത്രി അഹമ്മദ് ദേവർകോവിൽ ഉറപ്പ് നൽകിയിരുന്നു.പിന്നാലെയാണ് മാരിടൈം ബോർഡും കോസ്റ്റൽ പൊലീസും സംയുക്തമായി മറൈൻ ഡ്രൈവിൽ പരിശോധന നടത്തിയത്.നിർദ്ദേശങ്ങൾ പാലിക്കാതെ സർവീസ് നടത്തിയ ബോട്ടുകൾക്കെതിരെ നാടപടിയെടുത്തു.
ക്രിസ്തുമസും പുതുവത്സരവും പ്രമാണിച്ച് മറൈൻഡ്രൈവിൽ തിരക്ക് വർധിക്കുന്ന സാഹചര്യത്തിൽ പരിശോധന വർധിപ്പിക്കാനാണ് മാരിടൈം ബോർഡിന്‍റെയും കോസ്റ്റൽ പൊലീസിന്‍റെ തീരുമാനം.
Adjust Story Font
16