Quantcast

'കുഴിയുണ്ടോ? പിടിവീഴും'; സംസ്ഥാനത്തെ റോഡുകളിൽ വിജിലൻസിന്റെ മിന്നൽ പരിശോധന

ആറ് മാസത്തിനുളളിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതോ നിർമാണം പൂർത്തിയാക്കിയതോ ആയ റോഡുകളിലാണ് പരിശോധന നടക്കുന്നത്

MediaOne Logo

Web Desk

  • Published:

    17 Aug 2022 6:17 AM GMT

കുഴിയുണ്ടോ? പിടിവീഴും; സംസ്ഥാനത്തെ റോഡുകളിൽ വിജിലൻസിന്റെ മിന്നൽ പരിശോധന
X

തിരുവനന്തപുരം: സംസ്ഥാനത്തെ റോഡുകളിൽ വിജിലൻസിന്റെ മിന്നൽ പരിശോധന. ആറ് മാസത്തിനുളളിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതോ നിർമാണം പൂർത്തിയാക്കിയതോ ആയ റോഡുകളിലാണ് പരിശോധന നടക്കുന്നത്. 'ഓപ്പറേഷൻ സരൾ രാസ്ത' എന്ന പേരിലാണ് പരിശോധന.

റോഡുകളുടെ നിർമാണം, ടാറിങ് ഉൾപ്പടെയുള്ള പ്രവർത്തനങ്ങൾ എന്നിവ കാര്യക്ഷമമായി നടക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തുകയാണ് ഓപ്പറേഷൻ രാസ്തയിലൂടെ വിജിലൻസ് ലക്ഷ്യമിടുന്നത്. ഒരേസമയം സംസ്ഥാനത്തിന്റെ വിവിധയിടങ്ങളിൽ ഇത്തരത്തിൽ പരിശോധനകൾ നടത്തിവരികയാണ്.

സംസ്ഥാനത്തെ റോഡുകളുമായി ബന്ധപ്പെട്ട് രാഷ്‌ട്രീയ പാർട്ടികളടക്കം നിരന്തരം ആരോപണങ്ങൾ ഉന്നയിക്കുന്ന സാഹചര്യത്തിലാണ് വിജിലൻസിന്റെ നടപടി. പരിശോധനാ റിപ്പോർട്ട് എഞ്ചിനീയറിങ് വിഭാഗത്തിന് കൈമാറിയ ശേഷമാകും അന്തിമ നടപടികൾ തീരുമാക്കുക. വിജിലൻസ് മേധാവി എഡിജിപി മനോജ് എബ്രഹാമിന്റെ നിർദ്ദേശത്തെ തുടർന്ന് ഇഎസ്‌ ബിജു പോൾ ഉൾപ്പടെയുള്ള ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിലാണ് പരിശോധന നടക്കുന്നത്.

ഇതിനിടെ കഴിഞ്ഞ ദിവസം കോട്ടൂരിലെത്തിയ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സംസ്ഥാനത്തെ റോഡുകളുടെ ശോചനീയാവസ്ഥ സംബന്ധിച്ച് പരാമർശം നടത്തിയിരുന്നു. സിനിമാ പോസ്റ്ററുകൾ പോലും കണ്ടുവെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഗവർണറുടെ വിമർശനം. ഈ സാഹചര്യത്തിൽ വിജിലൻസിന്റെ പരിശോധന എത്രത്തോളം ഗുണകരമാകുമെന്ന് കണ്ടറിയണമെന്നാണ് ജനങ്ങളുടെ പ്രതികരണം

TAGS :

Next Story