ഇൻസ്റ്റഗ്രാം ഇൻഫ്ലുവൻസറുടെ ആത്മഹത്യ; പ്രതിയുടെ ജാമ്യാപേക്ഷ തള്ളി
തിരുവനന്തപുരം വഞ്ചിയൂർ പോക്സോ കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്
തിരുവനന്തപുരം: തിരുവനന്തപുരത്ത് ഇൻസ്റ്റഗ്രാം ഇൻഫ്ലുവൻസറുടെ ആത്മഹത്യാക്കേസിൽ പ്രതിയുടെ ജാമ്യാപേക്ഷ തള്ളി. പെൺകുട്ടിയുടെ മുൻ സുഹൃത്ത് ബിനോയിയുടെ ജാമ്യാപേക്ഷയാണ് തിരുവനന്തപുരം വഞ്ചിയൂർ പോക്സോ കോടതി തള്ളിയത്.
ബിനോയ് പലതവണ പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചിരുന്നു. ഇരുവരും പിരിഞ്ഞ ശേഷം പ്രതി സുഹൃത്തുക്കളെ ഉപയോഗിച്ച് ഗുരുതരമായ സൈബര്‍ അതിക്രമവും നടത്തിയിരുന്നു. ഇത്തരത്തില്‍ ഗുരുതരമായ സൈബര്‍ അതിക്രമം നടത്തിയ പ്രതിക്ക് ജാമ്യം നല്‍കേണ്ടെന്ന നിലപാടാണ് പോക്സോ കോടതി എടുത്തത്.
Next Story
Adjust Story Font
16