Quantcast

തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ച് വാർത്താസമ്മേളനം; പി.വി അൻവറിനെതിരെ കേസെടുക്കാൻ നിർദേശം

തൃശൂർ ജില്ലാ കലക്ടറാണ് നിർദേശം നൽകിയത്

MediaOne Logo

Web Desk

  • Updated:

    2024-11-12 16:46:24.0

Published:

12 Nov 2024 4:44 PM GMT

New Political Party will Form Says PV Anvar MLA
X

തൃശൂർ: തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ച് വാർത്താസമ്മേളനം നടത്തിയ പി.വി അൻവർ എംഎൽഎക്കെതി​രെ കേസെടുക്കാൻ നിർദേശം. പൊലീസുമായി കൂടിയാലോചിച്ച് കേസെടുക്കാനാണ് റിട്ടേണിങ് ഓഫിസറോട് തൃ​ശൂർ ജില്ലാ കലക്ടർ നിർദേശിച്ചത്.

ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ചേലക്കരയിലാണ് ചൊവ്വാഴ്ച രാവിലെ വാർത്താസമ്മേളനം വിളിച്ചുചേർത്തത്. ഇവിടത്തെ പരസ്യപ്രചാരണം തിങ്കളാഴ്ച സമാപിച്ചിരുന്നു. ബുധനാഴ്ചയാണ് വോട്ടെടുപ്പ്.

താൻ തെരഞ്ഞെടുപ്പ് ചട്ടം ലംഘിക്കുന്നില്ലെന്ന് വ്യക്തമാക്കിയാണ് അൻവർ വാർത്താസമ്മേളനവുമായി മുന്നോട്ടുവന്നത്. വാർത്താസമ്മേളനം തുടരുന്നതിനിടെ പി.വി അൻവറിനോട് ഇത് നിർത്താൻ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. എന്നാൽ, ഉദ്യോഗസ്ഥരോട് അൻവർ തർക്കിച്ചു.

മുഖ്യമന്ത്രി പിണറായി വിജയന് വേണ്ടിയാണ് പൊലീസ് തൻ്റെ വാർത്താസമ്മേളനം തടയുന്നതെന്നും അൻവർ ആരോപിച്ചു. തുടർന്ന് അൻവറിന് നോട്ടീസ് നൽകിയ ശേഷം ഉദ്യോഗസ്ഥർ മടങ്ങുകയായിരുന്നു.

TAGS :

Next Story