Quantcast

തിരുവനന്തപുരം വിമാനത്താവളത്തിലെ ഐബി ഉദ്യോഗസ്ഥ മരിച്ച നിലയിൽ

തിരുവനന്തപുരം ചാക്കയിലെ റെയിൽ പാളത്തിലാണ് മൃതദേഹം കണ്ടെത്തിയത്

MediaOne Logo

Web Desk

  • Published:

    24 March 2025 10:06 AM

തിരുവനന്തപുരം വിമാനത്താവളത്തിലെ ഐബി ഉദ്യോഗസ്ഥ മരിച്ച നിലയിൽ
X

തിരുവനന്തപുരം: തിരുവനന്തപുരത്ത് ഇന്റലിജൻസ് ബ്യൂറോ (ഐബി) ഉദ്യോഗസ്ഥ മരിച്ച നിലയിൽ. തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിലെ എമിഗ്രേഷൻ വിഭാഗം ഐ.ബി ഉദ്യോഗസ്ഥ മേഘയെ ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. 24 കാരിയായ മേഘ പത്തനംതിട്ട സ്വദേശിയാണ്. തിരുവനന്തപുരം ചാക്കയിലെ റെയിൽ പാളത്തിലാണ് മൃതദേഹം കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.

ഒരു വർഷം മുമ്പാണ് എമിഗ്രേഷൻ വിഭാഗത്തിൽ മേഘ ജോലിയിൽ പ്രവേശിച്ചത്. ഇന്നലെ രാത്രി ഷിഫ്റ്റിലായിരുന്ന മേഘ രാവിലെയാണ് ജോലി കഴിഞ്ഞ് വിമാനത്താവളത്തിൽ നിന്ന് മടങ്ങിയത്. പിന്നീട് എന്താണ് സംഭവിച്ചതെന്നതിൽ വ്യക്തതയില്ല. പേട്ടക്കും ചാക്കക്കും ഇടയിലെ റെയിൽപാളത്തിൽ ഇന്ന് രാവിലെയാണ് മേഘയുടെ മൃതദേഹം കണ്ടെത്തിയത്. പൊലീസ് സ്ഥലത്തെത്തി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.

കുറച്ചുനാളുകളായി മേഘ മാനസിക സംഘര്ഷങ്ങളുമായി ബന്ധപ്പെട്ട ബുദ്ധിമുട്ടുകൾ കാണിച്ചിരുന്നതായി സുഹൃത്തുക്കൾ മൊഴി നൽകിയതായാണ് സൂചന. സംഭവത്തിൽ പേട്ട പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.


TAGS :

Next Story