Quantcast

സംസ്ഥാനത്ത് വേനൽ മഴയുടെ ശക്തി കുറയുന്നു; ഒറ്റപ്പെട്ട ഇടങ്ങളിൽ മഴക്ക് സാധ്യത

ഒറ്റപ്പെട്ട ശക്തമായ മഴക്കുള്ള സാധ്യത മുൻനിർത്തി ഇന്ന് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളില്‍ യെല്ലോ മുന്നറിയിപ്പ് ആണ്.

MediaOne Logo

Web Desk

  • Published:

    26 May 2024 12:57 AM GMT

The suffering continues; Many parts of the state are under water,raining,kerala,latestnews
X

തിരുവനന്തപുരം: സംസ്ഥാനത്ത് വേനല്‍ മഴയുടെ ശക്തി കുറയുന്നു. ഒറ്റപ്പെട്ട ശക്തമായ മഴക്കുള്ള സാധ്യത മുൻനിർത്തി ഇന്ന് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളില്‍ യെല്ലോ മുന്നറിയിപ്പ് ആണ്.

27, 28 തീയതികളില്‍ ആലപ്പുഴ, എറണാകുളം ജില്ലകളിലും യെല്ലോ മുന്നറിയിപ്പാണ്. തെക്കന്‍ കേരളത്തിന് മുകളില്‍ ചക്രവാത ചുഴി നിലനില്‍ക്കുന്നുണ്ട്. ഇതിന്റെ സ്വാധീന ഫലമാണ് സംസ്ഥാനത്ത് മഴ തുടരുന്നത്. മധ്യകിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിലെ തീവ്ര ന്യൂനമർദ്ദം ചുഴലിക്കാറ്റായി രൂപപ്പെട്ടു.

അടുത്ത 24 മണിക്കൂറിൽ ചുഴലിക്കാറ്റ് തീവ്ര ചുഴലിക്കാറ്റായി കരയിൽ പ്രവേശിക്കും. അതേസമയം ഇന്ന് രാത്രിവരെ കേരള തീരത്ത് കടലേറ്റത്തിനും ഉയര്‍ന്ന തിരമാലകള്‍ക്കും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര ഗവേഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. ജാഗ്രതയുടെ ഭാഗമായി ഇനിയൊരു അറിയിപ്പുണ്ടാകുംവരെ കേരള തീരത്ത് നിന്നുള്ള ബത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തി.

TAGS :

Next Story