'പൂർണമായും ശീതീകരിച്ച കോച്ചുകൾ, ഓട്ടോമാറ്റിക് വാതിലുകൾ'; അറിയാം വന്ദേഭാരതിന്റെ പ്രത്യേകതകൾ...
രണ്ട് ഫസ്റ്റ് ക്ലാസ് കോച്ചുകളിലായി 52 പേർക്ക് വീതം ഇരിക്കാം
പാലക്കാട്: കേരളത്തിന് അനുവദിച്ച വന്ദേഭാരത് ട്രെയിൻ ഇന്നാണ് സംസ്ഥാനത്തെത്തിയത്. പാലക്കാട് റെയില്‍വെ സ്റ്റേഷനിലെത്തിയ ട്രെയിനിന് വന്‍ സ്വീകരണമാണ് ലഭിച്ചത്. ഈ മാസം ഇരുപത്തിയഞ്ചിന് പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ഉദ്ഘാടനം ചെയ്യുന്നു. ഇതിന്റെ മുന്നോടിയായുള്ള ട്രാക്ക് പരിശോധന തുടങ്ങിയിട്ടുണ്ട്. ഈ സീരീസിലെ പതിമൂന്നാമത് ട്രെയിനാണ് കേരളത്തിന് അനുവദിച്ചത് .
അതേസമയം, നിരവധി പ്രത്യേകതകളും വന്ദേഭാരതിനുണ്ട്. അവ ഒറ്റനോട്ടത്തിൽ...
*പൂർണമായും ശീതികരിച്ച കോച്ചുകളുള്ള അതിവേഗ ട്രെയിൻ
*പതിനാറ് കോച്ചുകൾ
*ഓട്ടോമാറ്റിക് വാതിലുകൾ
*1126 യാത്രക്കാർക്ക് ഇരിപ്പിടം
*രണ്ട് ഫസ്റ്റ് ക്ലാസ് കോച്ചുകളിലായി 52 പേർക്ക് വീതം ഇരിക്കാം
*മറ്റു കോച്ചുകളിൽ 78 പേർക്ക് ഇരിപ്പിടം
*എക്‌സിക്യൂട്ടീവ് ക്ലാസിൽ സെമി സ്ലീപ്പർ സീറ്റുകൾ
*ജിപിഎസ് പാസഞ്ചർ ഇൻഫർമേഷൻ സിസ്റ്റം
*എഇഡി ലൈറ്റിങ്
*ബയോവാക്വം ശുചിമുറി
*52 സെക്കന്റിൽ 100 കിലോമീറ്റർ വേഗം
*മുന്നിലും പിന്നിലും ഡ്രൈവർ കാബിൻ,ദിശമാറ്റാൻ സമയനഷ്ടം ഉണ്ടാകില്ല
*ട്രാക്കുകളുടെ ശേഷി അനുസരിച്ച് 180 കിലോമീറ്റർ വരെ വേഗം
*കേരളത്തിൽ പരമാവധി 110 കിലോമീറ്റർ വേഗം
*കേരളത്തിന് അനുവദിച്ചത് വന്ദേഭാരത് സീരീസിലെ 13-ാംനമ്പർ ട്രെയിൻ
*ചെന്നൈയിലെ ഇന്റഗ്രൽ കോച്ച് ഫാക്ടറിയിൽ നിർമാണം
*ആദ്യ വന്ദേഭാരത് യാത്ര 2019 ഫെബ്രുവരി 15ന്
കേരളത്തിനുള്ള വന്ദേഭാരത് ട്രെയിനിന് എട്ടു സ്റ്റോപ്പുകളാണ് പരിഗണനയിലുള്ളത്. തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം, തൃശൂർ, തിരൂർ, കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിലാണ് സ്റ്റോപ്പ് പരിഗണനയിലുള്ളതെന്ന് ഏറ്റവും പുതിയ വിവരം.
എന്നാല്‍ വന്ദേഭാരത് ട്രെയിൻ കേരളത്തിന് അനുവദിച്ചത് രാഷ്ട്രീയമായി ഉപയോഗപ്പെടുത്താൻ ബിജെപി ശ്രമിക്കുന്നത്.ലോക്‌സഭ തെരഞ്ഞെടുപ്പിൽ പ്രധാന പ്രചാരണ വിഷയങ്ങളിലൊന്നായി വന്ദേഭാരത് ഉയർത്തിക്കാണിക്കാനാണ് നീക്കം. അതേസമയം, മറ്റ് സംസ്ഥാനങ്ങൾക്കെല്ലാം അനുവദിച്ചതിന് ശേഷം ഏറ്റവും ഒടുവിലാണ് കേരളത്തെ പരിഗണിച്ചതെന്ന വിമർശനമാണ് ഭരണപക്ഷം ഉന്നയിക്കുന്നത്.വന്ദേഭാരത് വന്നതോടെ സിൽവർ ലൈനുള്ള സാധ്യത മങ്ങിയതും സർക്കാരിന് തിരിച്ചടിയാണ്.
Adjust Story Font
16