Quantcast

കെ.എം ഷാജിയുടെ ഭാര്യയുടെ സ്വത്ത് കണ്ടുകെട്ടാനുള്ള ഇ.ഡി ഉത്തരവിന് ഇടക്കാല സ്റ്റേ

പ്ലസ് ടു കോഴ്സുകൾ അനുവദിക്കാൻ അഴീക്കോട് ഹൈസ്‌കൂൾ മാനേജ്മെന്റിൽ നിന്ന് കെ.എം. ഷാജി 25 ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്ന വിജിലൻസ് കേസിനെ തുടർന്നാണ് കള്ളപ്പണം വെളുപ്പിക്കുന്നതു തടയൽ നിയമപ്രകാരം ഇ.ഡി നടപടികൾ സ്വീകരിച്ചത്.

MediaOne Logo

Web Desk

  • Updated:

    2022-05-06 09:05:10.0

Published:

6 May 2022 6:46 AM GMT

കെ.എം ഷാജിയുടെ ഭാര്യയുടെ സ്വത്ത് കണ്ടുകെട്ടാനുള്ള ഇ.ഡി ഉത്തരവിന് ഇടക്കാല സ്റ്റേ
X

കൊച്ചി: മുസ് ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ.എം ഷാജിയുടെ ഭാര്യയുടെ സ്വത്ത് കണ്ടുകെട്ടാനുള്ള ഉത്തരവിന് ഇടക്കാല സ്‌റ്റേ. ഒരുമാസത്തേക്കാണ് സ്റ്റേ. നിയപരമായി അന്വേഷണം തുടരുന്നതിന് ഈ ഉത്തരവ് തടസമില്ലെന്നും കോടതി. എതിർകക്ഷികൾക്ക് നോട്ടീസയക്കാനും കോടതി ഉത്തരവിട്ടു.

കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമപ്രകാരമുള്ള നടപടിക്കെതിരെ കെ എം ഷാജി സമർപിച്ച ഹരജിയിലാണ് ഉത്തരവ്. പ്ലസ് ടു കോഴ്സുകൾ അനുവദിക്കാൻ അഴീക്കോട് ഹൈസ്‌കൂൾ മാനേജ്മെന്റിൽ നിന്ന് കെ.എം. ഷാജി 25 ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്ന വിജിലൻസ് കേസിനെ തുടർന്നാണ് കള്ളപ്പണം വെളുപ്പിക്കുന്നതു തടയൽ നിയമപ്രകാരം ഇ.ഡി നടപടികൾ സ്വീകരിച്ചത്. അഴിമതിയിലൂടെ സമ്പാദിക്കുന്നതു കള്ളപ്പണമാണെന്നു വിലയിരുത്തിയാണ് ഇ.ഡി നടപടികൾ സ്വീകരിച്ചത്. ഇതിന്റെ ഭാഗമായി കഴിഞ്ഞ ഏപ്രിൽ 12 ന് സ്വത്തു കണ്ടുകെട്ടാനും ഉത്തരവിറക്കിയിരുന്നു.

എന്നാൽ തനിക്കെതിരെ ആരോപിക്കുന്ന കൈക്കൂലിക്കേസ് 2014 ലുള്ളതാണെന്നും അഴിമതി നിരോധന നിയമപ്രകാരമുള്ള കുറ്റങ്ങളെ കള്ളപ്പണം വെളുപ്പിക്കുന്നതു തടയൽ നിയമത്തിന്റെ പരിധിയിൽ കൊണ്ടുവന്നത് 2018 ജൂലായ് 26 മുതലാണെന്നും ഷാജിയുടെ ഹരജിയിൽ പറയുന്നു. മാത്രമല്ല. 30 ലക്ഷത്തിൽ താഴെയുള്ള കേസുകളും ഈ നിയമത്തിന്റെ പരിധിയിൽ വരില്ലെന്ന് ഹർജിയിൽ വിശദീകരിക്കുന്നു. കേസിൽ അന്തിമ റിപ്പോർട്ട് കോടതിയിൽ നൽകാതെയാണ് സ്വത്തു കണ്ടു കെട്ടാനുള്ള ഉത്തരവിറക്കിയതെന്നും ഹരജിയിൽ ആരോപിക്കുന്നു.

TAGS :

Next Story