Quantcast

ബിവറേജ് ഔട്ട്ലെറ്റിൽ മദ്യലഹരിയിൽ പൊലീസുകാരന്‍റെ അതിക്രമം; പണം നൽകാതെ മദ്യക്കുപ്പിയുമായി കടന്നുകളയാൻ ശ്രമം

പട്ടിമറ്റം ബിവറേജ് ഔട്ട്ലെറ്റിൽ ആയിരുന്നു സംഭവം

MediaOne Logo

Web Desk

  • Published:

    23 Sep 2024 6:21 AM GMT

bevco outlet
X

കൊച്ചി: എറണാകുളത്ത് ബിവറേജ് ഔട്ട്ലെറ്റിൽ മദ്യലഹരിയിൽ പൊലീസുകാരന്‍റെ അതിക്രമം . പണം നൽകാതെ മദ്യക്കുപ്പിയുമായി കടന്നു കളയാൻ ശ്രമിക്കുന്നതിനിടെ ആയിരുന്നു അതിക്രമം.

പട്ടിമറ്റം ബിവറേജ് ഔട്ട്ലെറ്റിൽ ആയിരുന്നു സംഭവം . പൊലീസ് ഡ്രൈവർ ഗോപിയെ കുന്നത്തുനാട് പൊലീസ് അറസ്റ്റ് ചെയ്തു . മാനേജരായ യുവതിയെ കയറി പിടിക്കുകയും പൊതുമുതൽ നശിപ്പിക്കുകയും ചെയ്തതിനാണ് കേസെടുത്തിരിക്കുന്നത്. അതിക്രമത്തിന്‍റെ സിസി ടിവി ദൃശ്യങ്ങൾ മീഡിയവണിന് ലഭിച്ചു.



TAGS :

Next Story