' ഐ.എൻ.ടി.യു.സി കോൺഗ്രസിന്റെ പോഷക സംഘടനയല്ല'; വി.ഡി സതീശന്റെ പരാമർശത്തിനെതിരെ ചങ്ങനാശ്ശേരിയിൽ പ്രതിഷേധം
'സതീശൻ പ്രസ്താവന പിൻ വലിക്കുകയോ അല്ലെങ്കിൽ നിലപാടിൽ ഉറച്ച് നിൽക്കുയോ ചെയ്യണം'
ഐ.എൻ.ടി.യു.സി കോൺഗ്രസിന്റെ പോഷക സംഘടനയല്ലെന്ന പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ പരാമർശത്തിനെതിരെ ചങ്ങനാശ്ശേരിയിൽ പ്രതിഷേധം. സതീശൻ ഉന്നയിച്ച പ്രസ്താവന പിൻവലിക്കണമെന്നാണ് ഐ.എൻ.ടി.യു.സി യുടെ ആവശ്യം. സതീശൻ പ്രസ്താവന പിൻ വലിക്കുകയാണോ അല്ലെങ്കിൽ നിലപാടിൽ ഉറച്ച് നിൽക്കുയാണോ ചെയ്യുന്നതെന്ന് വ്യക്തമാക്കണമെന്ന് ഐ.എൻ.ടി.യു.സി വർക്കിംഗ് കമ്മിറ്റി അംഗം വി.പി തോമസ് ആവശ്യപ്പെട്ടു.
ഇതിന്റെ പേരിൽ എന്ത് നടപടിയുണ്ടായാലും അതെല്ലാം നേരിടാൻ തയ്യാറാണെന്നാണ് ഇവർ പറയുന്നത്. കോൺഗ്രസിന്റെ മറ്റു സംഘടനകൾ പോലെ എക്കാലത്തും കോൺഗ്രസിനോടു ചേർന്നു പ്രവർത്തിച്ച സംഘടനയാണ് ഐ.എൻ.ടി.യു.സി. അത്തരത്തിലൊരു സംഘടനയെ സതീശൻ തള്ളിപ്പറഞ്ഞത് ശരിയായില്ല എന്നും ഐ.എൻ.ടി.യു.സി പറഞ്ഞു. കോട്ടയത്ത് കെ റെയിൽ വിരുദ്ധ സമര പരിപാടിയിൽ പങ്കെടുക്കാൻ സതീശൻ ഇന്ന് കോട്ടയത്ത് എത്തുന്ന സാഹചര്യത്തിൽ കൂടിയാണ് ഇത്തരത്തിലൊരു പ്രതിഷേധം.
Adjust Story Font
16