സതീശൻ-ഐ.എന്‍.ടി.യു.സി തർക്കത്തിൽ കെ.പി.സി.സി നേതൃത്വം ഇടപെടുന്നു
വിവാദങ്ങളും പ്രതിഷേധങ്ങളും അവസാനിപ്പിക്കണമെന്ന് സുധാകരൻ ആവശ്യപ്പെടും
തിരുവനന്തപുരം: പ്രതിപക്ഷനേതാവ് വി.ഡി സതീശനും ഐ.എന്‍.ടി.യു.സിയുമായുള്ള തര്‍ക്കത്തില്‍ കെ.പി.സി.സി നേതൃത്വം ഇടപെടുന്നു. കെ.പി.സി.സി അധ്യക്ഷൻ കെ.സുധാകരൻ, ഐ.എന്‍.റ്റി.യു.സി പ്രസിഡന്‍റ് ആർ. ചന്ദ്രശേഖരനുമായി കൂടിക്കാഴ്ച നടത്തും. വിവാദങ്ങളും പ്രതിഷേധങ്ങളും അവസാനിപ്പിക്കണമെന്ന് സുധാകരൻ ആവശ്യപ്പെടും.
ഐ.എന്‍.ടി.യു.സി കോണ്‍ഗ്രസിന്റെ പോഷകസംഘടനയല്ലെന്ന പ്രതിപക്ഷനേതാവിന്റെ വാക്കുകളാണ് വിവാദങ്ങൾക്ക് തുടക്കമിട്ടത്. ഇതിനു പിന്നാലെ വെള്ളിയാഴ്ച ചങ്ങനാശേരിയില്‍ വി.ഡി. സതീശനെതിരെ മുദ്രാവാക്യവുമായി ഐ.എന്‍.ടി.യു.സി പ്രവര്‍ത്തകര്‍ തെരുവിലിറങ്ങിയിരുന്നു. എന്നാല്‍ സതീശന് നിലപാട് വീണ്ടും ആവര്‍ത്തിച്ചു.
ഒറ്റയ്ക്കെടുത്ത തീരുമാനമല്ലെന്നും കെ.പി.സി.സി അധ്യക്ഷനുമായി ആലോചിച്ചാണ് താന്‍ നിലപാട് പറഞ്ഞതെന്നും സതീശന് വ്യക്തമാക്കി. മാത്രമല്ല പോഷക സംഘടനയല്ലെന്ന വാദത്തിൽ സതീശൻ ഉറച്ചുനിൽക്കുകയും ചെയ്തിരുന്നു. പോഷകസംഘടന അല്ലെന്നും അഭിവാജ്യ സംഘടനയാണ് ഐ.എന്‍.ടി.യു.സി എന്നുമാണ് സതീശൻ കഴി ഞ്ഞദിവസം പറഞ്ഞത്.
അതേസമയം ഐ.എൻ.ടി.യു.സി വിഷയത്തിൽ പ്രതികരിക്കാനില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പറയുമ്പോഴും നിലപാടിൽ ഉറച്ച് നിൽക്കുകയാണ് ഐ.എൻ.ടി.യു.സി. പണിമുടക്കിനേയും ഐ.എൻ.ടി.യു.സിയേയും തള്ളിപ്പറഞ്ഞ പ്രതിപക്ഷ നേതാവ് തിരുത്തി പറയാൻ തയ്യാറാകണമെന്നാണ് ആവശ്യം. ഐ.എൻ.ടി.യു.സി സംസ്ഥാന നേതാക്കള്‍ ഇന്ന് തിരുവനന്തപുരത്ത് മാധ്യമങ്ങളെ കാണും.
Adjust Story Font
16