Quantcast

സാമ്പത്തിക ക്രമക്കേട്; എച്ച്.സലാം എംഎൽഎക്കെതിരെ അന്വേഷണം

സലാം സെക്രട്ടറിയായ പാലിയേറ്റിവ് ആൻഡ് ചാരിറ്റബിൾ സൊസൈറ്റിക്കെതിരായ പരാതിയിലാണ് പാർട്ടി നടപടി.

MediaOne Logo

Web Desk

  • Published:

    26 July 2023 7:23 AM GMT

സാമ്പത്തിക ക്രമക്കേട്; എച്ച്.സലാം എംഎൽഎക്കെതിരെ അന്വേഷണം
X

ആലപ്പുഴ: അമ്പലപ്പുഴ എംഎൽഎ എച്ച് സലാമിനെതിരെ സിപിഎം അന്വേഷണം. സലാം സെക്രട്ടറിയായ പാലിയേറ്റിവ് ആൻഡ് ചാരിറ്റബിൾ സൊസൈറ്റിക്കെതിരായ സാമ്പത്തിക ക്രമക്കേട് പരാതിയിലാണ് പാർട്ടി നടപടി. പാർട്ടിക്കുള്ളിൽ നിന്ന് തന്നെ രേഖകൾ സഹിതം ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം.

2015 ഡിസംബറിലാണ് മുൻമന്ത്രി ജി.സുധാകരൻ പ്രസിഡന്റായും എച്ച്.സലാം സെക്രട്ടറിയുമായി ചേതന പാലിയേറ്റീവ് ആൻഡ് ചാരിറ്റബിൾ സൊസൈറ്റി രൂപീകൃതമാകുന്നത്. വണ്ടാനം മെഡിക്കൽ കോളജുമായുള്ള കരാർ പ്രകാരം 500ഇനം രോഗനിർണയ പരിശോധനകൾ ചേതനയിൽ നടത്തുന്നുണ്ട്. വലിയ തുക വരുമാനമുള്ള ചേതനയിൽ പ്രവർത്തനങ്ങൾ സുതാര്യമല്ലെന്നാണ് പരാതി.

ബൈലോ പ്രകാരം വാർഷിക പൊതുയോഗം വിളിച്ച് ചേർത്ത് വരവ് ചെലവ് കണക്കുകൾ പാർട്ടിയേയും അംഗങ്ങളെയും സർക്കാറിനെയും ബോധ്യപ്പെടുത്തണം. എന്നാൽ 8 വർഷക്കാലമായി ചേതനയുടെ സാമ്പത്തിക ഇടപാടുകളോ ലാഭവിഹിതത്തെ സംബന്ധിച്ചോ യാതൊരു കണക്കും അവതരിപ്പിക്കപ്പെട്ടിട്ടില്ല. സൊസൈറ്റിയിൽ നിന്ന് എച്ച് സലാം 22 ലക്ഷം രൂപ പിൻവലിച്ചതായി ട്രഷറർ ഗുരുലാൽ പറഞ്ഞിരുന്നുവെന്ന ഗുരുതര ആരോപണവും തോട്ടപ്പള്ളി മുൻ ലോക്കൽ സെക്രട്ടറി എസ്.ശ്രീകുമാറിന്റെ പരാതിയിലുണ്ട്.

പരാതി പരിശോധിച്ച സിപിഎം നേതൃത്വം ജില്ലാ സെക്രട്ടറിയേറ്റ് അംഗം കെ.പ്രസാദിനെ അന്വേഷണത്തിന് ചുമതലപ്പെടുത്തി. അന്വേഷണമുണ്ടാകുമെന്ന് സംസ്ഥാന നേതൃത്വം സ്ഥിരീകരിച്ചു. ചേതനയുടെ ഉടമസ്ഥതയിലുള്ള ആബുലൻസുകളുടെ കണക്കുകളുടെ പ്രവർത്തനങ്ങളെ സംബന്ധിച്ച വിവരങ്ങൾ പരിശോധിക്കണമെന്നും ആവശ്യമുണ്ട്. എത്രയും വേഗം അന്വേഷിച്ച് റിപ്പോർട്ട് നൽകാനാണ് പാർട്ടി നിർദേശം.

TAGS :

Next Story