Quantcast

തെരഞ്ഞെടുപ്പ് നടത്തിയ ഏജൻസിയുടെ സെർവറിലെ വിവരങ്ങൾ തേടും; യൂത്ത് കോൺഗ്രസ് വ്യാജ ഐഡി കേസിൽ അന്വേഷണം ഊർജിതം

വിവരങ്ങൾ കൈമാറിയില്ലെങ്കിൽ തെളിവ് നശിപ്പിച്ചതടക്കമുള്ള കുറ്റങ്ങളും ചുമത്താൻ സാധ്യതയുണ്ട്

MediaOne Logo

Web Desk

  • Published:

    20 Nov 2023 4:57 AM GMT

തെരഞ്ഞെടുപ്പ് നടത്തിയ ഏജൻസിയുടെ സെർവറിലെ വിവരങ്ങൾ തേടും; യൂത്ത് കോൺഗ്രസ് വ്യാജ ഐഡി കേസിൽ അന്വേഷണം ഊർജിതം
X

തിരുവനന്തപുരം: യൂത്ത് കോൺഗ്രസിന്റെ വ്യാജ തിരിച്ചറിയൽ കാർഡ് കേസിൽ തെരഞ്ഞെടുപ്പ് നടത്തിയ ഏജൻസിയിൽ നിന്ന് വിവരങ്ങൾ തേടാൻ പൊലീസ്. സെർവറിലെ വിവരങ്ങൾ ആവശ്യപ്പെടും. ഇതിനായി യൂത്ത് കോൺഗ്രസ് നേതാക്കൾക്ക് കത്ത് നൽകും. വിവരങ്ങൾ കൈമാറിയില്ലെങ്കിൽ തെളിവ് നശിപ്പിച്ചതടക്കമുള്ള കുറ്റങ്ങളും ചുമത്താൻ സാധ്യതയുണ്ട്.

അതേസമയം, പുതിയ നേതൃത്വം വരുന്നതിന്റെ ആശങ്കയാണ് വ്യാജ ഐ.ഡി ആരോപണങ്ങൾക്ക് പിന്നിലെന്ന് രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു. സർക്കാരുകൾക്കെതിരെ നടക്കുന്ന സമരങ്ങളെ ഉൾപ്പെടെ തടയാൻ വേണ്ടിയാണ് ഈ ആരോപണങ്ങളെന്ന് രാഹുൽ മാങ്കൂട്ടത്തിൽ മീഡിയവണിനോട് പറഞ്ഞു.

യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പ് ക്രമക്കേടിൽ പ്രധാന നേതാക്കൾക്ക് പങ്കുണ്ടെന്ന് ദേശീയ കോ ഓഡിനേറ്റർ ഷഹബാസ് വടേരി പറഞ്ഞു. പുതുപ്പള്ളി തെരഞ്ഞെടുപ്പ് വേളയിലാണ് ഗൂഢാലോചന നടന്നത്. കർണാടക ബന്ധമുള്ളവർ മുഖേനയാണ് വ്യാജ ഐഡികാർഡുണ്ടാക്കുന്ന ആപ് ഡെവലപ് ചെയ്തത്. ഇതുൾപ്പെടുത്തി കെ.പി.സി.സി അധ്യക്ഷന് പരാതി നൽകിയെന്ന് ഷഹബാസ് മീഡിയവണിനോട് പറഞ്ഞു. കോഴിക്കോട് ക്രമക്കേട് നടത്തിയവരെക്കുറിച്ച് കോഴിക്കോട് സിറ്റി പൊലീസിൽ പരാതി നൽകുമെന്നും ഷഹബാസ് മീഡിയവണിനോട് പറഞ്ഞു.


TAGS :

Next Story