മുട്ടിൽ മരംമുറിക്കേസിൽ അന്വേഷണ സംഘം കുറ്റപത്രം കൈമാറി; അഗസ്റ്റിൻ സഹോദരങ്ങൾ അടക്കം 12 പ്രതികൾ
മരം വിറ്റ ആദിവാസികളടക്കമുള്ള കർഷകരെ പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കി
സുല്‍ത്താന്‍ ബത്തേരി: മുട്ടില്‍ മരംമുറിക്കേസില്‍ അന്വേഷണ സംഘം വയനാട് എസ്.പിക്ക് കുറ്റപത്രം കൈമാറി. കുറ്റപത്രം കോടതിയിൽ സമർപ്പിക്കുന്നതിന് മുന്നോടിയായാണ് നടപടി. കുറ്റപത്രത്തിൽ ആകെ 12 പ്രതികളാണുള്ളത്.
സഹോദരങ്ങളായ റോജി അഗസ്റ്റിൻ, ആന്റോ അഗസ്റ്റിൻ, ജോസുകുട്ടി അഗസ്റ്റിൻ എന്നിവരാണ് മുഖ്യ പ്രതികൾ. മരം വിറ്റ ആദിവാസികളടക്കമുള്ള കർഷകരെ പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കി. ഡി.എന്‍.എ പരിശോധനാ ഫലം കേസിൽ നിർണായക തെളിവാണ്. എസ്.പിയുടെ അനുമതി ലഭിച്ചാലുടൻ ബത്തേരി മജിസ്ട്രേറ്റ് കോടതിയിൽ കുറ്റപത്രം സമർപ്പിക്കും.
Next Story
Adjust Story Font
16