ഫാഷൻ ഗോൾഡ് നിക്ഷേപ തട്ടിപ്പ് കേസിൽ വിചാരണക്ക് പ്രത്യേക കോടതി വേണമെന്ന് അന്വേഷണ സംഘം
നിക്ഷേപകർ മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിൽ ക്രൈംബ്രാഞ്ചിനോട് വിശദീകരണം തേടിയിരുന്നു. ഇതേ തുടർന്നാണ് അന്വേഷണ സംഘം റിപ്പോർട്ട് നൽകിയത്.
ഫാഷൻ ഗോൾഡ് നിക്ഷേപ തട്ടിപ്പ് കേസിൽ വിചാരണക്ക് പ്രത്യേക കോടതി വേണമെന്ന് അന്വേഷണ സംഘം സർക്കാരിന് റിപ്പോർട്ട് നൽകി. നിക്ഷേപകർ മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിൽ ക്രൈംബ്രാഞ്ചിനോട് വിശദീകരണം തേടിയിരുന്നു. ഇതേ തുടർന്നാണ് അന്വേഷണ സംഘം റിപ്പോർട്ട് നൽകിയത്.
ബിയുഡിഎസ് നിയമത്തിലൂടെ ആസ്തികൾ കണ്ടത്തണമെന്നാവശ്യപ്പെട്ട് നിക്ഷേപകർ മുഖ്യമന്ത്രിക്ക് നിവേദനം നൽകിയിരുന്നു. ഇതിൽ ക്രൈംബ്രാഞ്ച് മുഖ്യമന്ത്രിക്ക് നൽകിയ റിപ്പോർട്ടിലാണ് വിചാരണക്ക് പ്രത്യേക കോടതി വേണമെന്ന് അറിയിച്ചത്. നൂറോളം കേസ് നിലനിൽക്കുന്നതിനാൽ പ്രത്യേക കോടതി സ്ഥാപിക്കണമെന്നാണ് ആവശ്യം. കലക്ടറുടെ മേൽനോട്ടത്തിൽ ജില്ലാ ജഡ്ജി റാങ്കിലുള്ളവരെ നിയമിച്ചാവും പ്രത്യേക കോടതി സ്ഥാപിക്കുക.
മഞ്ചേശ്വരം മുൻ എം.എൽ.എ, എം സി ഖമറുദ്ദീനും പൂക്കോയ തങ്ങളും പ്രതിയായി വിവിധ കോടതികളിൽ 164 കേസുകളാണ് നിലവിലുള്ളത്. ഏഴ് പ്രതികളാണ് കേസില്‍. പത്തനംതിട്ട പോപ്പുലർ ഫിനാൻസ് തട്ടിപ്പ് കേസിൽ ബിയുഡിഎസ് നിയമ പ്രകാരം സ്വത്തുക്കൾ തിരിച്ചുപിടിച്ചിരുന്നു. ഇത് പോലെ ആസ്തികൾ പിടിച്ചെടുത്ത് തിരിച്ച് നൽകണമെന്നാണ് നിക്ഷേപകരുടെ ആവശ്യം.
Adjust Story Font
16