Quantcast

തൃശൂരിൽ നിക്ഷേപ തട്ടിപ്പുകൾ വ്യാപകം: ധന വ്യവസായ ബാങ്കേഴ്സിനെതിരെ 80 പേർ പരാതി നൽകി

200 കോടി രൂപയുടെ തട്ടിപ്പ് നടന്നിട്ടും ക്രൈം ബ്രാഞ്ച് അന്വേഷണം കാര്യക്ഷമമല്ലെന്നാണ് ആരോപണം

MediaOne Logo

Web Desk

  • Updated:

    2023-01-13 03:10:18.0

Published:

13 Jan 2023 3:07 AM GMT

Thrissur, Dhana Vyavasaya Bankers, ധന വ്യവസായ ബാങ്കേഴ്സ്
X

തൃശൂര്‍: ജില്ലയില്‍ നിക്ഷേപ തട്ടിപ്പുകൾ വ്യാപകമാകുന്നു. ചെട്ടിയങ്ങാടി ധന വ്യവസായ ബാങ്കേഴ്സ് ഉടമ ജോയ് ഡി പാണഞ്ചേരിക്കെതിരെ 80 പേർ പരാതി നൽകി. കോടികള്‍ നിക്ഷേപം നടത്തിയിട്ടും കബളിപ്പിക്കുകയാണെന്നാണ് നിക്ഷേപകരുടെ പരാതി.

ധന വ്യവസായ ബാങ്കേഴ്സ് 100 കോടിയിലേറെ തട്ടിപ്പ് നടത്തിയെന്ന് കണ്ടെത്തിയതിനാല്‍ കേസന്വേഷണം ജില്ലാ ക്രൈം ബ്രാഞ്ചിന് കൈമാറിയിരുന്നു. സ്ഥാപനത്തില്‍ 29 ലക്ഷം രൂപ നിക്ഷേപിച്ച വടൂക്കരയിലെ മേഴ്സിയുടെ പരാതിയിലാണ് ആദ്യം കേസ് രജിസ്റ്റര്‍ ചെയ്തത്. എന്നാല്‍ 200 കോടി രൂപയുടെ തട്ടിപ്പ് നടന്നിട്ടും ക്രൈം ബ്രാഞ്ച് അന്വേഷണം കാര്യക്ഷമമല്ലെന്നാണ് ആരോപണം. സര്‍ക്കാര്‍ സ്ഥാപനമാണെന്ന് തെറ്റിദ്ധരിപ്പിച്ചും നിക്ഷേപം നടത്തിയവര്‍ക്ക് കൃത്യമായി മുതലും പലിശയും നല്‍കിയുമാണ് തട്ടിപ്പിന് ആദ്യം തുടക്കമാവുന്നത്. സംഭവത്തില്‍ നിക്ഷേപകരുടെ ഭാഗത്ത് നിന്നും പ്രതിഷേധം വ്യാപകമാണ്.

TAGS :

Next Story